Current Date

Search
Close this search box.
Search
Close this search box.

ഹാക്കിംഗിന്റെ ലക്ഷ്യം ഖത്തര്‍-അമേരിക്ക ബന്ധം വഷളാക്കല്‍: അമേരിക്കന്‍ ഉദ്യോഗസ്ഥര്‍

വാഷിംഗ്ടണ്‍: ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നില്‍ യു.എ.ഇയാണെന്ന റിപോര്‍ട്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി എന്‍.ബി.സി ചാനല്‍ റിപോര്‍ട്ട് ചെയ്തു. സ്വകാര്യ കോണ്‍ട്രാക്ടര്‍മാരെയാണ് അതിനായി അവര്‍ ചുമതലപ്പെടുത്തിയതെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഖത്തറിന്റെ വാഷിംഗ്ടണുമായുള്ള ബന്ധം വഷളാക്കുക എന്ന ലക്ഷ്യത്തോടെയാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാഖില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഖത്തര്‍ പൗരന്‍മാരായ മത്സ്യബന്ധന തൊഴിലാളികളുടെ മോചനത്തിനായി മോചനദ്രവ്യം നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ കെട്ടിച്ചമച്ചതായിരുന്നു എന്നും അവര്‍ പറഞ്ഞു.
മെയ് 24ന് ഖത്തര്‍ ന്യൂസ് ഏജന്‍സിയായ ‘ഖനാ’ (QNA) ഹാക്ക് ചെയ്തത് യു.എ.ഇയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ തിങ്കളാഴ്ച്ച റിപോര്‍ട്ട് ചെയ്തിരുന്നു. മുതിര്‍ന്ന യു.എ.ഇ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles