Current Date

Search
Close this search box.
Search
Close this search box.

സൗഹൃദാന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ കൂട്ടായ ശ്രമം വേണം

മനാമ: സാമൂഹ്യ കുടുംബാന്തരീക്ഷങ്ങളില്‍ പഴയ കാലത്തു സന്തോഷവും സമാധാനവും നിലനിര്‍ത്തിയതില്‍ മതില്‍കെട്ടുകളില്ലാത്ത സൗഹൃദങ്ങള്‍ വലിയ പങ്കുവഹിച്ചിരുന്നതായും എന്നാല്‍ ഇന്ന് സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാന്‍ കഴിയാതെ ടെന്‍ഷന്‍ നിറഞ്ഞ സാമൂഹ്യാന്തരീക്ഷം രൂപപ്പെടാന്‍ കാരണം നിഷ്‌കളങ്കമായ സൗഹൃദങ്ങളുടെ അഭാവമാണെന്നും ഫ്രന്റ്‌സ് കലാ സാഹിത്യവേദി റിഫ ഏരിയ സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
മാനവികതയിലൂന്നിയ കലാസാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ സൗഹൃദാന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ സാധിക്കേണ്ടതുണ്ട്.  വെസ്റ്റ് റിഫ ദിശ ഓഡിറ്റോറിയത്തില്‍ ‘ഒത്തുചേരലിന്റെ ഇന്നലെകള്‍ ഓര്‍മ മാത്രമാവരുത് ‘ എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ പ്രവാസി എഴുത്തുകാരന്‍ ഇസ്മായില്‍ പതിയാരക്കര വിഷയാവതരണം നടത്തി. റഫീഖ് അബ്ദുല്ല, പ്രസാദ് ചേര്‍പ്പ്, നൗഫല്‍ കടലൂര്‍, ശരീഫ്, ഷംജിത് മണിയൂര്‍, അബ്ദുല്‍ ഹഖ് , അമ്മദ് മുയിപ്പോത് എന്നിവര്‍ സംസാരിച്ചു. സാലിഹ് കോയ പയ്യോളി മിമിക്രി അവതരിപ്പിച്ചു. ബഷീര്‍, പിഎം, ഹബീബുറഹ്മാന്‍, റിയാസ് എന്നിവര്‍ ഗാനങ്ങളും ഷൗക്കത്ത് അലി കവിതയും ആലപിച്ചു.  ആഷിഫ് മആമീര്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു . മജീദ് തണല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജലീല്‍ മആമീര്‍ നന്ദി പറഞ്ഞു. പി.എം അഷ്‌റഫ് പരിപാടി നിയന്ത്രിച്ചു.

Related Articles