Current Date

Search
Close this search box.
Search
Close this search box.

സൗദി ഗ്രാന്റ് മുഫ്തിക്ക് ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ ക്ഷണം

തെല്‍അവീവ്: സൗദി മുഫ്തി അബ്ദുല്‍ അസീസ് ആലുശ്ശൈഖിനെ സന്ദര്‍ശിക്കന്‍ ക്ഷണിച്ചു കൊണ്ട് ഇസ്രയേല്‍ വാര്‍ത്താവിതരണ മന്ത്രി അയ്യൂബ് കാറയുടെ ട്വീറ്റ്. യുദ്ധത്തിനും ജൂതന്‍മാരെ കൊലപ്പെടുത്തുന്നതിനും എതിരായ ഫത്‌വയുടെ പേരില്‍ സൗദി ഗ്രാന്റ് മുഫ്തിയും പണ്ഡിതവേദി അധ്യക്ഷനുമായ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ടാണ് തിങ്കളാഴ്ച്ച അദ്ദേഹം കുറിപ്പിട്ടത്. യുദ്ധത്തെയും ജൂതന്‍മാരെ കൊലപ്പെടുത്തുന്നതിനെയും എതിര്‍ത്തും ഹമാസ് ഫലസ്തീനികള്‍ക്ക് ദ്രോഹം ചെയ്യുന്ന ഭീകരസംഘടനയാണെന്നും പറഞ്ഞ സൗദി പണ്ഡിതവേദി അധ്യക്ഷന്‍ കൂടിയായ ഗ്രാന്റ് മുഫ്തിക്ക് അഭിനന്ദനങ്ങള്‍. ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതിന് അദ്ദേഹത്തെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇസ്രയേല്‍ നേതാക്കളുമായി നിരന്തരം പരസ്യ കൂടിക്കാഴ്ച്ചകള്‍ നടത്തിയതിനെ സൗദി മുന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുര്‍കി ഫൈസല്‍ കഴിഞ്ഞ ഒക്ടോബറില്‍ ന്യായീകരിച്ചിരുന്നു. മിഡിലീസ്റ്റിന്റെ സുരക്ഷ സംബന്ധിച്ച് ജൂതദേവാലയത്തില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ തുര്‍കി ഫൈസലും ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗം മുന്‍ ഡയറക്ടര്‍ അഫ്രൈം ഹലേഫിയും പങ്കെടുത്തിരുന്നു. ജൂതദേവാലയത്തില്‍ പ്രവേശിപ്പിച്ചതിന് നന്ദി രേഖപ്പെടുത്തിയ ഫൈസല്‍ അത് അവസാനത്തേതാവാതിരിക്കട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സൗദി കിരീടാവകാശി രഹസ്യമായ ഇസ്രയേല്‍ സന്ദര്‍ശിച്ചതായി നേരത്തെ ചില വാര്‍ത്തകള്‍ വന്നിരുന്നു.

Related Articles