Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ സുരക്ഷ; നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് എം.ജി.എം

കോഴിക്കോട്: അന്ധവിശ്വാസങ്ങളുടെയും ക്ഷുദ്ര ചികിത്സകളുടെയും  ഏറ്റവും വലിയ ഇരകളായ സ്ത്രീ സമൂഹത്തെ രക്ഷിക്കാന്‍ ശക്തമായ ജനജാഗരണം ആവശ്യമാണെന്ന് കോഴിക്കോട് സി.ഡി ടവറില്‍  സംഘടിപ്പിച്ച മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് സംസ്ഥാന നേതൃസംഗമം  ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷക്കായി ഒട്ടേറെ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പൊതു നിരത്തിലും നഗരങ്ങളിലും വെച്ച് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമാണ്. സമൂഹത്തില്‍ അറിയപ്പെടുന്ന സ്ത്രീകള്‍ക്ക്  നേരെ കയ്യേറ്റ മുണ്ടാകുമ്പോള്‍ സാംസ്‌കാരിക കേരളം ഉണരുന്നത് പോലെത്തന്നെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് നേരെ  ആക്രമണമുണ്ടാകുമ്പോഴും രംഗത്ത് വരേണ്ടതുണ്ട്.  ജിന്ന് ചികിത്സക്കിടെ സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവം നവോത്ഥാന കേരളത്തിന് അപമാനമാണ്. അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും നിയമം മൂലം നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. ജിന്ന് ചികിത്സയുടെ മറവില്‍ അരുകൊല നടത്തിയവരെ നിയമകൂടത്തിന് മുമ്പില്‍ എത്തിച്ച് ശിക്ഷ ഉറപ്പ് വരുത്തണമെന്നും, സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക അധ:പതനങ്ങള്‍ക്ക് കാരണമാകുന്ന മദ്യവും, സ്ത്രീത്വത്തിന്റെ അഭിമാനത്തെയും സംസ്‌കാരത്തെയും പിച്ചിച്ചീന്തും വിധം  സ്ത്രീകളെ വിവസ്ത്രരാക്കി അഴകളവുകള്‍ പുറത്തേക്ക് കാണിച്ച് യുവത്വത്തിന്റെ കാമകണ്ണുകള്‍ക്ക് ആസ്വദിക്കുവാനും അധര്‍മദത്വത്തിനും വിത്ത് പാകാനും തക്കമുള്ള സിനിമകള്‍ നിര്‍ത്തലാക്കികൊണ്ട് സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുവാനും സര്‍ക്കാറിനോട്  സംസ്ഥാന മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് ശില്‍പശാല ആവശ്യപ്പെട്ടു.
ശില്‍പശാല കെ.എന്‍.എം സംസ്ഥാന സ്റ്റേറ്റ് സെക്രട്ടറി സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യുകയും, ജൗഹര്‍ അയനിക്കോട്, ഹുസൈന്‍ മടവൂര്‍, മജീദ് സ്വലാഹി, സുഹ്‌റാ മമ്പാട്, ഷമീമാ സ്വലാഹിയ്യ എന്നിവര്‍ ക്ലാസ് എടുക്കുകയും തുടര്‍ന്ന് നടന്ന പ്രവര്‍ത്തന രൂപരേഖ ചര്‍ച്ചയില്‍ ആമിന അന്‍വാരിയ്യ , ജമീല ടീച്ചര്‍ എടവണ്ണ, സക്കീന നജാത്തിയ്യ, സഫിയ്യ അന്‍വാരിയ്യ, സല്‍മ ടീച്ചര്‍, എന്‍.വി സുആദ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles