Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ പ്രതിപക്ഷം അതിന്റെ ഏറ്റവും മോശപ്പെട്ട നാളുകളിലാണ്: നസ്‌റുല്ല

ദമസ്‌കസ്: സിറിയന്‍ സായുധ പ്രതിപക്ഷം അതിന്റെ ഏറ്റവും മോശപ്പെട്ട നാളുകളിലാണെന്ന് ലബനാന്‍ ഹിസ്ബുല്ലയുടെ ജനറല്‍ സെക്രട്ടറി ഹസന്‍ നസ്‌റുല്ല. സൗദി അറേബ്യക്കും ഖത്തറിനുമിടയിലെ വിയോജിപ്പുകളെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മിക്കയിടത്തും സായുധ പ്രതിപക്ഷം ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രതിപക്ഷവും അടിസ്ഥാനപരമായി ദുര്‍ബലാവസ്ഥയിലാണ്. ഗള്‍ഫ് രാജ്യങ്ങള്‍ പിന്‍വാങ്ങാന്‍ തുടങ്ങിയതാണ് അതിന് കാരണം. ഊഹങ്ങളല്ല ഇത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. എന്നും നസ്‌റുല്ല വ്യക്തമാക്കി. സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് കൃത്യമായ ഒരു ഏകനേതൃത്വമോ ദേശീയപദ്ധതിയോ ഇല്ലെന്ന് മുമ്പ് പല സന്ദര്‍ഭങ്ങളിലും നസ്‌റുല്ല പറഞ്ഞിട്ടുണ്ട്.

Related Articles