Current Date

Search
Close this search box.
Search
Close this search box.

സാവധാനം കൊലപ്പെടുത്തി സീസി ഭരണകൂടം തടവുകാരെ ഇല്ലാതാക്കുന്നു

കെയ്‌റോ: ഈജിപ്തിലെ അഖ്‌റബ് ജയിലില്‍ ഒരു രാഷ്ട്രീയ തടവുകാരന്‍ മരണപ്പെട്ടതിന് ശേഷം സീസി ഭരണകൂടം തടവുകാരെ സാവധാനം കൊലപ്പെടുത്തുകയാണെന്ന ആരോപണം ശക്തിപ്പെട്ടിരിക്കുകയാണ്. അവിടത്തെ രാഷ്ട്രീയ തടവുകാരില്‍ അധികവും കുറ്റംചുമത്തപ്പെടാതെ കരുതല്‍ തടങ്കല്‍ എന്ന പേരില്‍ തടവിലാക്കപ്പെട്ടവരാണ്. ചികിത്സയും മരുന്നും നിഷേധിച്ചും ഭക്ഷണം കുറച്ചും സന്ദര്‍ശനം വിലക്കിയും ജയിലറക്കുള്ളിലെ വായു മലിനപ്പെടുത്തിയും തടവുകാരെ സാവധാനം മരണത്തിലേക്ക് തള്ളിവിടുന്ന രീതിയാണ് അവിടത്തെ ജയിലുകളില്‍ നടക്കുന്നതെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. കടുത്ത രോഗങ്ങള്‍ കാരണം പ്രയാസപ്പെടുന്ന തടവുകാര്‍ക്ക് പോലും ചികിത്സ നിഷേധിച്ച് അവരെ മരണത്തിന് വിട്ടുകൊടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഈജിപ്തിലെ ജയിലുകളില്‍ അറുപതിനായിരത്തോളം തടവുകാരുണ്ടെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. പല സെല്ലുകളിലും തടവുകാര്‍ ഞെങ്ങിഞെരുങ്ങിയാണ് കഴിയുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. അതിന് പുറമെ തടവുകാര്‍ സുരക്ഷാ സേനയുടെ ഭാഗത്തു നിന്നുള്ള മര്‍ദനത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയരാവുന്നുണ്ടെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles