Current Date

Search
Close this search box.
Search
Close this search box.

സംഘര്‍ഷം ലഘൂകരിക്കാന്‍ ക്രിക്കറ്റ് സഹായിച്ചിട്ടുണ്ട്: പാക് ക്രിക്കറ്റ് താരങ്ങള്‍

മുസഫറാബാദ്: ഉറി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കും പാകിസ്താനുമിടയില്‍ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ടെങ്കിലും സമാധാന പൂര്‍ണമായ ബന്ധത്തിന് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ബന്ധം സാധാരണ രീതിയില്‍ നിലനിര്‍ത്തുന്നതിനും കഴിഞ്ഞ കാലത്ത് ക്രിക്കറ്റ് സഹായിച്ചിട്ടുണ്ടെന്ന് പാക് താരങ്ങളായ ശാഹിദ് അഫ്രീദിയും സഈദ് അജ്മലും അഭിപ്രായപ്പെട്ടു.
”കഴിഞ്ഞ കാലത്ത് സംഘര്‍ഷം ലഘൂകരിക്കുന്നതിന് ക്രിക്കറ്റ് പരമ്പരകള്‍ സഹായിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ക്രിക്കറ്റ് വേണമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.” കശ്മീരിലെ മുസഫറാബാദില്‍ മാധ്യമ പ്രവര്‍ത്തകരോട് അജ്മല്‍ പറഞ്ഞു. ഇന്ത്യയില്‍ കളിച്ചപ്പോള്‍ ഇന്ത്യന്‍ ജനതയുടെ സ്‌നേഹവും പ്രശംസയും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഓഫ് സ്പിന്നറായ താരം പറഞ്ഞു.
ഇന്ത്യക്കും പാകിസ്താനുമിടയിലെ ശത്രുതക്ക് സമാധാന പൂര്‍ണമായ പരിഹാരം ഉണ്ടാക്കണമെന്ന് ശാഹിദ് അഫ്രീദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. എല്ലാവരുമായും നല്ല ബന്ധമാണെന്ന് വേണ്ടതെന്നും രണ്ട് അയല്‍ക്കാര്‍ തമ്മിലടിക്കുമ്പോള്‍ ഇരു ഭാഗത്തെയും അത് ബാധിക്കുമെന്നും അദ്ദേഹം ട്വീറ്റിലൂടെ സൂചിപ്പിച്ചു.

Related Articles