Current Date

Search
Close this search box.
Search
Close this search box.

വ്യക്തിനിയമങ്ങള്‍ വിശ്വാസത്തിന്റെ ഭാഗം: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: പൗരന്‍മാരുടെ വിശ്വാസത്തിലും മതകാര്യങ്ങളിലും സര്‍ക്കാര്‍ ഇടപെടരുതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. വിവാഹമോചനം, ബഹുഭാര്യത്വം അടക്കമുള്ള വ്യക്തിനിയമങ്ങള്‍ തങ്ങളുടെ മതത്തിന്റെ ഭാഗമായിട്ടാണ് മുസ്‌ലിംകള്‍ പരിഗണിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവയിലെല്ലാം ശരീഅത്ത് പിന്തുടരാന്‍ അവര്‍ നിര്‍ബന്ധിതരാണെന്നും ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പ്രസ്താവനയില്‍ വ്യക്തമാക്കി. അവ അവസാനിപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തുന്നതിന് പകരം അതിലെ മുസ്‌ലിംകളുടെ നിലപാട് മാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പരിഷ്‌കരണത്തിന്റെയും ലിംഗനീതിയുടെയും പേരില്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് നേര്‍വിരുദ്ധമായ ഫലമാണുണ്ടാക്കുക. ഒരാള്‍ക്ക് സ്വന്തം മത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും അതിന്റെ പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യം മുഴുവന്‍ പൗരന്‍മാര്‍ക്കും നല്‍കപ്പെട്ടിട്ടുള്ളതും നമ്മുടെ ഭരണഘടനയില്‍ മൗലികാവകാശമായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നും പ്രസ്താവ വ്യക്തമാക്കി.

Related Articles