Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ പ്രാര്‍ത്ഥന വീട്ടിലാക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്രം

ന്യൂഡല്‍ഹി: റമദാന്‍ വ്രതക്കാലത്ത് രാജ്യത്ത് പ്രാര്‍ഥനകള്‍ വീട്ടില്‍ നിന്നു മാത്രം നടത്തിയാല്‍ മതിയെന്ന അഭ്യര്‍ഥനയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഈ നിര്‍ദേശം.

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ മുസ്ലിം സഹോദരങ്ങളും വിശുദ്ധ റമദാന്‍ മാസത്തിലെ ആരാധനകള്‍ വീട്ടില്‍ വച്ച് മാത്രം നടത്തണമെന്നും പള്ളികളില്‍ പോകുന്നതും ഈദ്ഗാഹുകളും ഒഴിവാക്കണമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു.

Related Articles