Current Date

Search
Close this search box.
Search
Close this search box.

റഫ അതിര്‍ത്തി റമദാനില്‍ തുറന്നു നല്‍കും

ഗസ്സ സിറ്റി: ഈജിപത്- ഗസ്സ അതിര്‍ത്തി കവാടമായ റഫ അതിര്‍ത്തി റമദാന്റെ ഭാഗമായി തുറന്നു നല്‍കി. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയുടെ ഉത്തരവ് പ്രകാരമാണ് അതിര്‍ത്തി തുറന്നു നല്‍കാന്‍ തീരുമാനിച്ചത്. ഗസ്സയിലെ നിവാസികള്‍ പുറംലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന അതിര്‍ത്തിയാണിത്. നിശ്ചിത ഇടവേളകളില്‍ മാത്രമാണ് അതിര്‍ത്തി തുറന്നു നല്‍കാറുള്ളത്. മൂന്നു മാസം കൂടുമ്പോള്‍ കുറച്ചു ദിവസത്തേക്കായാണ് തുറന്നു നല്‍കാറുള്ളത്.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഒരു മാസത്തേക്ക് അതിര്‍ത്തി തുറന്നു നല്‍കുന്നത്. കഴിഞ്ഞ ദിവസം സീസി ട്വിറ്റര്‍ വഴിയാണ് അതിര്‍ത്തി തുറന്നു നല്‍കാന്‍ ഉത്തരവിട്ടത്. ‘പുണ്യ മാസമായ റമദാനില്‍ റഫ അതിര്‍ത്തി തുറന്നുകൊടുക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ കൈകൊള്ളളണം. ഗസ്സയിലെ സഹോദരങ്ങളുടെ പ്രയാസങ്ങള്‍ കുറക്കാന്‍ ഇതുവഴി സാധിക്കുമെന്നും’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

2013ല്‍ ഈജിപ്തിലെ സിനായിയില്‍ ആക്രമണം വര്‍ധിച്ചതോടെയാണ് അധികൃതര്‍ അതിര്‍ത്തി അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. ഇസ്രായേലിന്റെ ഉപരോധം മൂലം നിയന്ത്രിക്കപ്പെട്ട പല സേവനങ്ങളും ഗസ്സക്കാര്‍ക്ക് ലഭിക്കാന്‍ സഹായകരമാവുന്നത് ഈ അതിര്‍ത്തി വഴിയാണ്.

 

Related Articles