Current Date

Search
Close this search box.
Search
Close this search box.

യമനില്‍ 11 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 136 പേര്‍

സന്‍ആ: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തില്‍ യമനിലെ സന്‍ആയില്‍ കഴിഞ്ഞ 11 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 136 പേര്‍. യു.എന്‍ ആണ് ഈ കണക്കു പുറത്തുവിട്ടത്. ജനങ്ങളുടെ അത്യാഹിതത്തില്‍ യു.എന്‍ വക്താവ് റൂബര്‍ട്ട് കോള്‍വില്ലെ അപലപിച്ചു.

ഡിസംബര്‍ നാലിന് യമനിന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ഹൂതികളാല്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ആക്രമണം ശക്തമാക്കിയത്. വര്‍ഷങ്ങളായി ഹൂതികളുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെയാണ് അബ്ദുല്ല സാലിഹ് കൊല്ലപ്പെടുന്നത്. ഇതോടെയാണ് മേഖല വീണ്ടും സംഘര്‍ഷ ഭൂമിയായത്. അറബ് ലോകത്തെ ഏറ്റവും ദരിദ്ര്യ രാജ്യമായി മാറി ഇതോടെ യമന്‍. ആയിരം ദിവസമായി സന്‍ആഇല്‍ യുദ്ധം ആരംഭിച്ചിട്ട്. പതിനായിരത്തോളം ആളുകളാണ് ഇതിനോടകം യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 8.4 മില്യണ്‍ ജനങ്ങളാണ് ഇവിടെ പട്ടിണി മൂലം പ്രയാസപ്പെടുന്നത്. യുദ്ധം മൂലം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് നിരവധി പേര്‍ മരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കോളറ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചതും ഇവിടെയാണ്. ആയിരങ്ങളാണ് കോളറ മൂലം മരിച്ചത്. ഒരു മില്യണ്‍ ജനങ്ങള്‍ക്കാണ് കോളറ പിടിപെട്ടത്.

ചൊവ്വാഴ്ച യു.എന്‍ പുറത്തുവിട്ട കണക്കുപ്രകാരം 136 സിവിലിയന്മാര്‍ ഈ മാസം മാത്രം കൊല്ലപ്പെട്ടെന്നും 87 പേര്‍ക്ക് പരുക്കുകളേറ്റതായും പറയുന്നു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആശുപത്രികളിലും ജയിലുകളിലും കല്യാണവീട്ടിലും ഫാംഹൗസിലുമെല്ലാം നടന്ന ബോംബാക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.

 

Related Articles