Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോ സൈന്യത്തില്‍ ആദ്യമായി മത മാര്‍ഗദര്‍ശികളെ നിയമിക്കുന്നു

റബാത്: സൈനികര്‍ക്ക് മതപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നൂറ് ഗൈഡുകള്‍ക്ക് പരിശീലനം നല്‍കുമെന്ന് മൊറോക്കോയിലെ ഇസ്‌ലാമിക മതകാര്യ വകുപ്പ് വ്യക്തമാക്കി. മൊറോക്കോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഈ നിയമനം. മുഹമ്മദ് ആറാമന്റെ പേരിലുള്ള ഇമാം പരിശീലന സ്ഥാപനം അതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. സൈനികര്‍ക്ക് മതപരമായ ക്ലാസുകള്‍ നല്‍കുന്നതിനും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും യോഗ്യരാക്കുകയാണ് പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. പുരുഷന്‍മാരെ മാത്രമാണ് ഇതിനായി തെരെഞ്ഞെടുക്കുന്നതെന്നും 12 മാസമാണ് പരിശീലന കാലമെന്നും റിപോര്‍ട്ട് വ്യക്തമാക്കി. പരിശീലനത്തിന് ശേഷം അവരെ സൈനിക ബാരക്കുകളില്‍ നിയമിക്കുമെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
ഖുര്‍ആന്‍ പൂര്‍ണമായി മനപാഠവും ഡിഗ്രിയുമാണ് മന്ത്രാലയം തെരെഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം ഒരു നീക്കത്തിന് പ്രേരിപ്പിച്ച ഘടകമെന്താണെന്ന് മൊറോക്കോ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ തീവ്രവാദ ആശയങ്ങള്‍ കടന്നു കൂടുന്നതില്‍ നിന്ന് സൈന്യത്തെ സംരക്ഷിക്കലാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് അവിടത്തെ ചില ഇലക്ട്രോണിക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles