Current Date

Search
Close this search box.
Search
Close this search box.

‘മുസ്‌ലിം ഭീകരവാദികള്‍’ പ്രയോഗം ശരിയല്ലെന്ന് ദലൈലാമ

ഗുഹാവത്തി: ‘മുസ്‌ലിം ഭീകരവാദികള്‍’ പോലുള്ള പ്രയോഗങ്ങളിലുള്ള ശക്തമായ അതൃപ്തി രേഖപ്പെടുത്തി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. അത്തരം പ്രയോഗങ്ങള്‍ സുഖകരമല്ലെന്ന് അവര്‍ പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സമാധാനത്തിന് വേണ്ടിയുള്ള ശബ്ദം കൂടുതല്‍ ശക്തിപ്പെട്ടു വരികയാണെന്നും ആഗോള തലത്തില്‍ തന്നെയുള്ള സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും ലഘുകരിക്കുന്നതില്‍ ഏറെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് സാധിക്കുമെന്നും ലാമ പറഞ്ഞു. ‘ദ അസം ട്രൈബ്യൂണ്‍’ പത്രത്തിന്റെ പ്ലാറ്റിനം ജൂബിലി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുസ്‌ലിം ഭീകരര്‍’ പോലുള്ള പ്രയോഗങ്ങള്‍ തെറ്റാണ്. അവ ആശ്വാസ്യകരമായി എനിക്ക് തോന്നുന്നില്ല. ആത്മാര്‍ഥമായും ഗൗരവത്തോടെയും ഖുര്‍ആന്‍ പിന്തുടരുന്ന നിരവധി മുസ്‌ലിംകളുണ്ട്. എന്നാല്‍ ഇവ (ഭീകരപ്രവര്‍ത്തനം) ചെയ്യുന്നത് ഏതാനും വ്യക്തികളാണ്. അധര്‍മികളായ വിഭാഗങ്ങള്‍ എല്ലാ സമുദായങ്ങളിലുമുണ്ടാവും. എന്നാല്‍ മുഴുവന്‍ സമുദായത്തെയോ അതിന്റെ പൈതൃകത്തെയോ അവര്‍ പ്രതിനിധീകരിക്കുന്നില്ല. അത്തരം മനസ്സുകളെ സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും ക്രമേണ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. എന്നും ലാമ പറഞ്ഞു.

Related Articles