Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് സമുദായ വിലക്ക്: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ലഖ്‌നോ: ന്യായമായ കാരണങ്ങളില്ലാതെ മുത്വലാഖ് ദുരുപയോഗപ്പെടുത്തുന്ന പുരുഷന്‍മാര്‍ക്ക് സമുദായ വിലക്കേര്‍പ്പെടുത്തുമെന്ന് ഞായറാഴ്ച്ച ചേര്‍ന്ന മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് യോഗം താക്കീത് നല്‍കി.  ഇതു സംബന്ധമായ പെരുമാറ്റച്ചട്ടം ബോര്‍ഡ് പുറത്തിറക്കുമെന്നും ലഖ്‌നോവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ ചേര്‍ന്ന ജനറല്‍ സെക്രട്ടറി മൗലാന വലീ റഹ്മാനി വ്യക്തമാക്കി. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുറത്തിറക്കുന്ന പെരുമാറ്റച്ചട്ടം ത്വലാഖ് (വിവാഹമോചനം) സംബന്ധിച്ച ശരീഅത്ത് അനുശാസനത്തെക്കുറിച്ച് വ്യക്തത നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തിനിടയില്‍ ബോര്‍ഡിന്റെ പെരുമാറ്റച്ചട്ടം വായിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ പെരുമാറ്റച്ചട്ടം ലംഘിച്ച് വിവാഹമോചനം നടത്തുന്നവരെ സമുദായ വിലക്ക് ഏര്‍പ്പെടുത്തും. ശരീഅത്ത് നിയമത്തില്‍ ഒരുതരത്തിലുള്ള കൈക്കടത്തലുകളും അനുവദിക്കില്ല. വ്യക്തിനിയമം അനുസരിച്ച് ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഭരണഘടനപരമായ അവകാശമുണ്ടെന്നും വ്യക്തിനിയമത്തില്‍ മാറ്റം വരുത്താന്‍ സമ്മതിക്കില്ലെന്നും മൗലാന വലീ റഹ്മാനി വ്യക്തമാക്കി.
ബാബരി മസ്ജിദ് പ്രശ്‌നം കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രശ്‌നത്തില്‍ സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുമെന്നും അദ്ദേഹം തീര്‍ത്തു പറഞ്ഞു.

Related Articles