Current Date

Search
Close this search box.
Search
Close this search box.

മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ്‌ലിം വേട്ട വര്‍ധിപ്പിക്കും: സോളിഡാരിറ്റി

കോഴിക്കോട്: കേരളത്തിലെ തീവ്രവാദാരോപണ കേസുകളില്‍ യു.എ.പി.എ ചുമത്തും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ പ്രസ്താവിച്ചു. സംസ്ഥാനത്ത് യു.എ.പി.എ ചുമത്തേണ്ട ആവശ്യമില്ലെന്നും ചില കേസുകളില്‍ ഇത് ചുമത്തിയത് തെറ്റാണൈന്നും പറഞ്ഞ മുഖ്യമന്ത്രി തന്നെ തീവ്രവാദാരോപണ കേസുകളില്‍ യു.എ.പി.എ ചുമത്തും എന്ന് പറയുന്നത് സംസ്ഥാനത്ത് മുസ്‌ലിം വേട്ട വര്‍ധിപ്പിക്കാന്‍ ഇടവരുത്തും. മുസ്‌ലിം വംശീയ വിദ്വേഷം പേറുന്ന പോലീസുകാര്‍ക്ക് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരുടെമേല്‍ തീവ്രവാദാരോപണം ഉന്നയിച്ച് യു.എ.പി.എ ചുമത്താന്‍ മുഖ്യമന്ത്രിയുടെ ഈ നിലപാട് സഹായകരമാകും. തീവ്രവാദാരോപണ കേസുകളെല്ലാം യഥാര്‍ഥ തീവ്രവാദ കേസുകളല്ല എന്നതിന് രാജ്യത്ത് എത്രയോ തെളിവുകളുണ്ട് എന്നിരിക്കെ മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. യു.എ.പി.എ ഈ സര്‍ക്കാറിന്റെ നയമല്ല എന്ന് പ്രഖ്യാപിച്ച ഇടതുമുന്നണി ഒരു കേസിലും യു.എ.പി.എ ചുമത്താതിരിക്കാനുള്ള ആര്‍ജവമാണ് കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Articles