Current Date

Search
Close this search box.
Search
Close this search box.

മഹ്മൂദ് അബ്ബാസിനെ പി.എല്‍.ഒ ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുത്തു

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പി.എല്‍.ഒ) പ്രവര്‍ത്തക സമിതിയുടെ ചെയര്‍മാനായി ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസിനെ വീണ്ടും തെരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്ത വിവരം ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളെ അറിയിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ വെച്ചു നടന്ന ഫലസ്തീന്‍ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

യോഗത്തില്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ഫലസ്തീന്‍ ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉന്നതാധികാര സമിതി കൂടിയാണ് ഈ കമ്മിറ്റി. ഇതിലെ അംഗങ്ങള്‍ ചേര്‍ന്നാണ് പുതിയ തീരുമാനങ്ങള്‍ കൈകൊള്ളുക. പി.എല്‍.ഒയുടെ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ഫതഹിന്റെ അധ്യക്ഷന്‍ കൂടിയാണ് അബ്ബാസ്.

 

Related Articles