Current Date

Search
Close this search box.
Search
Close this search box.

മര്‍കസ് ലൈബ്രറി ശില്‍പശാല സമാപിച്ചു

കോഴിക്കോട്: മര്‍കസ് സ്‌കൂളിലെ ലൈബ്രേറിയന്മാര്‍ക്ക് സംഘടിപ്പിച്ച ഏകദിന ശില്‍പശാല സമാപിച്ചു. അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തില്‍ മികച്ച വായനാ സംസ്‌കാരം വളര്‍ത്തുന്നതിന് വേണ്ടി പാരമ്പര്യ ലൈബ്രറി സംവിധാനത്തില്‍ നിന്നും മാറി ചിന്തിക്കണമെന്നും പുതിയ ടെക്‌നോളജിയിലധിഷ്ഠിതമായ നോളജ് ഹബ്ബുകളാക്കി മാറ്റണമെന്നും മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ അമീര്‍ ഹസന്‍ ഓസ്ത്രലേിയ പറഞ്ഞു.
പുതിയ കാല ലൈബ്രറി മാനേജ്‌മെന്റ്, മികച്ച വായനക്ക് മികച്ച ലൈബ്രറി എന്നീ വിഷയങ്ങളില്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ചീഫ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ഡോ. എം.ജി ശ്രീകുമാര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് കോഴ്‌സ് ഡയറക്ടര്‍ ഡോ. കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ടി.പി സുബൈര്‍ നൂറാനി സ്വാഗതവും അബ്ദുറഹ്മാന്‍ പിലാശ്ശേരി നന്ദിയും പറഞ്ഞു.

മര്‍കസ് ഗസറ്റ് പ്രകാശനം ചെയ്തു
കാരന്തൂര്‍: മര്‍കസിലെ അക്കാദമിക പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ച് രണ്ട് മാസത്തിലൊരിക്കല്‍ പുറത്തിറക്കുന്ന മര്‍കസ് ഗസറ്റിന്റെ പ്രഥമ ലക്കം പ്രകാശനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വിദേശ യാത്രകള്‍, മര്‍കസ് സ്ഥാപനങ്ങളിലെ പ്രധാന ചടങ്ങുകള്‍, മര്‍കസ് സന്ദര്‍ശിക്കുന്ന വിശിഷ്ട അതിഥികളുടെ വിവരങ്ങള്‍ എന്നിവയാണ് ഗസറ്റിന്റെ ഉള്ളടക്കം. മര്‍കസ് മെയിന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.എം.എ റഷീദ് പ്രഥമ കോപ്പി തസ്‌ലീല്‍ ബാംഗ്ലൂരിന് നല്‍കി പ്രകാശനം ചെയ്തു. സി.മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, ഉബൈദുല്ല സഖാഫി സംബന്ധിച്ചു.

Related Articles