Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നബീല്‍ റജബിനെ ബഹ്‌റൈന്‍ ജയിലിലടച്ചു

മനാമ: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നബീല്‍ റജബിനെ ബഹ്‌റൈന്‍ ജയിലിലടച്ചു. ബഹ്‌റൈന്‍ ഭരണകൂടത്തെ വിമര്‍ശിച്ചതിന് അഞ്ചു വര്‍ഷത്തേക്കാണ് അദ്ദേഹത്തെ ജയിലിലടക്കാന്‍ വിധിച്ചത്. യമനില്‍ സൗദി നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തിനെതിരെയും മനാമ സര്‍ക്കാരിനെയും സോഷ്യല്‍ മീഡിയകളിലൂടെ നബീല്‍ റജബ് വിമര്‍ശിച്ചിരുന്നു.

രാജ്യത്തിനെതിരെയും അയല്‍ രാജ്യങ്ങള്‍ക്കെതിരെയും തെറ്റായ കിംവദന്തികള്‍ പ്രചരിപ്പിച്ചതിനും അപമാനിക്കുകയും ചെയ്തതിന് അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നെന്ന് ജുഡീഷ്യറി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ ദേശീയ സ്ഥാപനങ്ങളെയും അയല്‍ രാജ്യങ്ങളെയും അപമാനിച്ചെന്ന പേരിലാണ് അദ്ദേഹത്തിനെതിരെ കുറ്റം ചാര്‍ത്തിയിരിക്കുന്നത്. വിചാരണക്കിടെ വിജയമുദ്ര കാണിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ബഹ്‌റൈന്‍ പൗരനായ നബീല്‍ ട്വിറ്ററിലൂടെയാണ് വിമര്‍ശനമുന്നയിച്ചിരുന്നത്. 2011ല്‍ ബഹ്‌റൈനില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുള്ളയാളായിരുന്നു നബീല്‍. നേരത്തെയും സര്‍ക്കാരിനെ വിമര്‍ശിച്ചതിന് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

 

 

Related Articles