Current Date

Search
Close this search box.
Search
Close this search box.

ഭരണകൂടം മുസ്‌ലിം വിരുദ്ധത അവസാനിപ്പിക്കണം: നഹാസ് മാള

കോഴിക്കോട്: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. സാകിര്‍ നായികിന്റെ ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷനെതിരില്‍ യു.എ.പി.എ ചുമത്തി 5 വര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പത്രകുറിപ്പില്‍ അറിയിച്ചു. ഇസ്‌ലാമിക മത പ്രബോധന പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ നിയമങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തച്ചുകൊണ്ടിരിക്കുന്ന ചഏഛ ആണ് ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍. ബംഗ്ലാദേശില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി സാകിര്‍ നായികിനോ അദ്ദേഹത്തിന്റെ സ്ഥാപനത്തിനോ ബന്ധമില്ലെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണ്. രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷ വിരുദ്ധ വംശീയ പരാമര്‍ശങ്ങള്‍ പൊതുവേദികളിലടക്കം യഥേഷ്ടം പ്രസംഗിക്കുന്ന സംഘ്പരിവാര്‍ നേതാക്കളെ സൈ്വര്യവിഹാരത്തിനനുവദിക്കുകയും ഭരണഘടന ഉറപ്പുനല്‍കുന്ന മതപ്രബോധനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വ്യക്തികളെയും സംഘങ്ങളെയും ഭീകരനിയമങ്ങള്‍ ചുമത്തി വേട്ടയാടുകയും ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.             
ഭരണഘടനാ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും മാനിക്കാത്ത സര്‍ക്കാര്‍ രാജ്യത്തിനാകെ അപമാനമായിത്തീര്‍ന്നിരിക്കുകയാണ്. സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിനുപയോഗിക്കുന്ന മികച്ച ഉപകരണമായി യു.എ.പി.എ മാറിയിരിക്കുകയാണ്. യു.എ.പി.എ അടക്കമുളള മുഴുവന്‍ ജനവിരുദ്ധ നിയമങ്ങളും പിന്‍വലിക്കാന്‍ പൗരസമൂഹം ശക്തമായി ആവശ്യമുന്നയിക്കേണ്ട സന്ദര്‍ഭമാണിത്. സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ അജണ്ടകളെ ജനാധിപത്യപരമായി വിചാരണ ചെയ്യാന്‍ വിദ്യാര്‍ഥി സമൂഹം പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം കൊടുക്കണമെന്നും നഹാസ് മാള ആഹ്വാനം ചെയ്തു.

Related Articles