Current Date

Search
Close this search box.
Search
Close this search box.

ഭയപ്പെടുത്തി മേധാവിത്വം നേടാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുക: വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍

തിരൂര്‍: ഭയപ്പെടുത്തി മേധാവിത്വം നേടാന്‍ ശ്രമിക്കുന്ന ഗൂഢശക്തികള്‍ക്കെതിരെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും കൂട്ടായ്മകള്‍ക്ക് രൂപംകൊടുക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഭാരവാഹികള്‍ക്കായി തിരൂരില്‍ നടന്ന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.കെ. മുഹമ്മദലി (ജനറല്‍ സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി കേരള), ശിഹാബ് പൂക്കോട്ടൂര്‍ (സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി കേരള), ടി. സലീം (ട്രെയ്‌നര്‍), സലീം മമ്പാട് (ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി), സി.എച്ച്. ബഷീര്‍ (ജില്ലാ സെക്രട്ടറി), ഹാരിസ് കണ്ണൂര്‍, ഹബീബ് ജഹാന്‍ (ജില്ലാ വൈസ് പ്രസിഡണ്ട്), മീരാന്‍ അലി, എന്‍.കെ. അബ്ദുല്‍ അസീസ്, ഡോ. നാസര്‍ കുരിക്കള്‍, കെ.പി. അബൂബക്കര്‍, ഒ.പി. അസൈനാര്‍, അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, അബ്ബാസലി പത്തപ്പിരിയം (ജില്ലാ സമിതിയംഗങ്ങള്‍) എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു.

Related Articles