Current Date

Search
Close this search box.
Search
Close this search box.

ഫൈസാബാദ് ഒരുങ്ങി ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കം

ഫൈസാബാദ് (പട്ടിക്കാട്) : കേരളത്തിലെ പ്രഥമ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55ാം വാര്‍ഷിക 53ാം സനദ്ദാന സമ്മേളനത്തിന് ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരി ഒരുങ്ങി. നാളെ (ബുധന്‍) വൈകിട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാവും. കേരളത്തിലെ ഇസ്‌ലാമിക പ്രബോധന നവോന്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി നായകത്വം വഹിച്ചു കൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യയുടെ സന്തതികള്‍ ലേകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഈ വര്‍ഷം സനദ് നല്‍കപ്പെടുന്ന 204 പണ്ഡിതരടക്കം 6734 ഫൈസിമാരാണ് ഇതിനകം പഠനം പൂര്‍ത്തിയാക്കി ഫൈസി ബിരുദം നേടിയിട്ടുള്ളത്.
    മത വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാമിഅഃ നൂരിയ്യഃ നേതൃത്വം നല്‍കി കൊണ്ടിരിക്കുകയാണ്. പ്രവാചക കാലഘട്ടത്തിലെ പഠന രീതിയായ പള്ളി ദര്‍സുകളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം സമന്വയ പദ്ധതിയായ ജൂനിയര്‍ കോളേജ് സംവിധാനവും ഇതിനകം ഏറെ വളര്‍ച്ച പ്രാപിക്കുകയുണ്ടായി. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായി അറുപതോളം സ്ഥാപനങ്ങള്‍ ജാമിഅഃക്ക് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു. വിദേശ രാജ്യങ്ങളില്‍ പോലും ജാമിഅഃ നൂരിയ്യയുടെ പരമ്പരാഗത പഠന രീതികള്‍ ചര്‍ച്ച ചെയ്യപ്പെടുകയും പലരും ജാമിഅഃയുടെ സിലബസ് പിന്തുടരാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നു. നാലായിരത്തിയഞ്ഞൂറ് വിദ്യാര്‍ത്ഥികളാണ് ജൂനിയര്‍ കോളേജുകളില്‍ നിലവില്‍ പഠനം നടത്തി കൊണ്ടിരിക്കുന്നത്. ജാമിഅഃ നൂരിയ്യയുടെ ഫൈസി ബിരുദം നേടുന്നതിനോടൊപ്പം അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയും പി.ജിയും കരസ്ഥമാക്കുന്ന വിധമാണ് ജൂനിയര്‍ കോളേജുകളുടെ സിലബസ് സംവിധാനിച്ചിരിക്കുന്നത്.
    ബഹുജനങ്ങളുടെ വ്യവസ്ഥാപിത ഇസ്‌ലാമിക വിദ്യാഭ്യാസ പദ്ധതിയായ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ പ്രവര്‍ത്തനവും വളരെ വിപുലമായി മുന്നേറി കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലും രാജ്യത്തിന്റെ വിവധ പ്രദേശങ്ങളിലുമായി നൂറോളം പഠന കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ആയിര കണക്കിന് പഠിതാക്കാള്‍ ഇതിന്റെ ഭാഗമായി പഠനം നടത്തികൊണ്ടിരിക്കുന്നു. ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ ദേശീയോദ്ഗ്രഥന പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്റെ ധാര്‍മ്മിക സന്ദേശങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മറുനാടന്‍ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള മത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും. ദേശീയ തല ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നാഷണല്‍ ദഅ്‌വാ ടീമിന്റെ സമര്‍പ്പണവും സമ്മേളത്തിന്റെ ഭാഗമായി നടക്കും.
    3.30ന് സിയാറത്തിന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 4.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മൗലാനാ മുഹിബ്ബുല്ലാ  മുഹമ്മദലി (ന്യൂഡല്‍ഹി) ഉദ്ഘാടനം ചെയ്യും. പി. കുഞ്ഞാണി മുസ്‌ലിയാര്‍, എം.ഐ ഷാനവാസ് എം.പി, മഞ്ഞളാംകുഴി അലി എം.എല്‍.എ, അഡ്വ. എന്‍. സൂപ്പി, എം.എം മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍, ഹകീം ഫൈസി ആദൃശ്ശേരി, യു.എ ലത്തീഫ്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പ്രസംഗിക്കും. 6 മണിക്ക് നടക്കുന്ന ഹോണറിംഗ് സെഷന്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ െ്രെകബ്രാഞ്ച് ഡി.ജി.പി ബി.എസ് മുഹമ്മദ് യാസീന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. 7.30ന് നടക്കുന്ന നമ്മുടെ വിശ്വാസം എന്ന വിഷയത്തില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. നാസര്‍ ഫൈസി കൂടത്തായി, ഗഫൂര്‍ അന്‍വരി, മുസ്ഥഫ അശ്‌റഫി, സുലൈമാന്‍ ഫൈസി ചങ്കത്തറ, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ഥഫ ഫൈസി വടക്കുമുറി ക്ലാസ്സെടുക്കും.
    18ന് വ്യാഴം കാലത്ത് 10 മണിക്ക് നടക്കുന്ന ഓപ്പണ്‍ ഡിബേറ്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ ഇടപാടുകള്‍, ഖുര്‍ആനിന്റെ അമാനുഷികത എന്നീ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചക്ക് ജാമിഅഃയിലെ വിവിധ ഫാക്കല്‍റ്റി പ്രതിനിധികള്‍ നേതൃത്വം നല്‍കും.
    ഉച്ചക്ക് 2 മണിക്ക് നടക്കുന്ന അലുംനി മീറ്റ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, കെ.എ റഹ്മാന്‍ ഫൈസി പ്രസംഗിക്കും.
    വൈകിട്ട് 4.30ന് നടക്കുന്ന തസവ്വുഫ് സമ്മേളനം അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഹൈദര്‍ ഫൈസി പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തും. ബശീര്‍ ഫൈസി ദേശമംഗലം, ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രസംഗിക്കും. വൈകിട്ട് ഏഴ് മണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ സംസ്ഥാന സംഗമം നടക്കും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രസംഗിക്കും.
    19ന് കാലത്ത് 10 മണിക്ക് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ ഗോപി മുഖ്യാതിഥിയായിരിക്കും.
    വൈകിട്ട് 4 മണിക്ക് നടക്കുന്ന ദേശീയ സെമിനാര്‍ മഹാരാഷ്ട്ര മുന്‍ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഫാഷിസവും ജനാധിപത്യവും എന്ന വിഷയത്തില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, എ. സജീവന്‍,  അബ്ദുല്‍ ലതീഫ് നഹ (ദ ഹിന്ദു), സത്താര്‍ പന്തല്ലൂര്‍, അഡ്വ. ഫൈസല്‍ ബാബു, ഡോ.സുബൈര്‍ ഹുദവി,  ഡോ. ഇസ്മാഈല്‍ ഫൈസി കായണ്ണ പ്രസംഗിക്കും.
    വൈകിട്ട് 7ന് നടക്കുന്ന ‘ധൈഷണികം’ സെഷന്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. എം ഉമര്‍ എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ പ്രസംഗിക്കും. നിര്‍മിത ബുദ്ധിയും (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) നവലോക ക്രമവും എന്ന് വിഷയം സകരിയ്യ ഫൈസി കൂടത്തായിയും ഖിയാമത്ത്: ശാസ്ത്രീയ നിരീക്ഷണങ്ങള്‍ എന്ന വിഷയം അബ്ദുല്‍ സലാം ഫൈസി ഒളവട്ടൂരും യുക്തി ചിന്തകളുടെ ഇസ്‌ലാമിക മാനം എന്ന വിഷയം സി.ഹംസ സാഹിബും അവതരിപ്പിക്കും.
    20ന് ശനിയാഴ്ച കാലത്ത് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.  ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മോട്ടിവേഷന്‍ സെഷന്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 4ന് നടക്കുന്ന ഗ്രാന്റ് സല്യൂട്ട് ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബു ഹൈജ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് നടക്കുന്ന ദഅ്‌വാ സമ്മേളനം ഡോ. ബന്ദര്‍ അബ്ദുല്ല അനസി ഉദ്ഘാടനം ചെയ്യും.
    ഞായറാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന ശാക്തീകരണ സമ്മേളനം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാലത്ത് 10 മണിക്ക് വേദി രണ്ടില്‍ കന്നട സംഗമം നടക്കും. വേദി മൂന്നില്‍ ലക്ഷദ്വീപ് സംഗമം നടക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ഉദ്ഘാടനം ചെയ്യും. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്ന് മണിക്ക് ജനറല്‍ ബോഡിയും 4 മണിക്ക് സ്ഥാന വസ്ത്ര വിതരണവും നടക്കും. 5 മണിക്ക് നടക്കുന്ന മൗലിദ് സദസ്സിന് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈ നേതൃത്വം നല്‍കും.
    വൈകുന്നേരം 6.30ന് നടക്കുന്ന സമാപന സനദ്ദാന സമ്മേളനം രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. ഈജിപ്ഷ്യന്‍ അംബാസിഡര്‍ ഹാതിം അസ്സയിദ് മുഹമ്മദ് താജുദ്ദീന്‍, ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബു ഹൈജ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.പി അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിമോന്‍ ഹാജി മുക്കം പ്രസംഗിക്കും.

മുന്നൊരുക്കം ആതിഥേയ സംഗമം നടത്തി
ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മുന്നൊരുക്കം ആതിഥേയ സംഗമം നടത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജാമിഅഃ നൂരിയ്യഃയുടെ വിളികേട്ട്  ഫൈസാബാദിലെത്തുന്ന പതിനായിരക്കണക്കിന് അതിഥികളെ ഹൃദ്യമായി സ്വീകരിക്കാനും പരിചരിക്കാനും വളണ്ടിയര്‍മാരും മറ്റും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജാമിഅഃ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തി. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ശിഹാബ് ഫൈസി കൂമണ്ണ, എ.ടി മുഹമ്മദലി ഹാജി, എം. അബൂബക്കര്‍ ഹാജി, പി. ഹനീഫ, സയ്യിദ് നൗഫല്‍ തങ്ങള്‍ ആലത്തൂര്‍പടി, ഉവൈസ് പതിയാങ്കര പ്രസംഗിച്ചു.

ഫെസ്റ്റ് ഫിനാലേക്ക് ഇന്ന് തുടക്കം
മൂന്ന് മാസക്കാലമായി പ്രാദേശിക തലത്തിലും മേഖല തലത്തിലും നടന്ന് വരുന്ന ദര്‍സ് ഫെസ്റ്റിന്റെ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. മേഖലാ ഫെസ്റ്റുകളില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ എഴുനൂറ് കലാപ്രതിഭകളാണ് ഫെസ്റ്റ് ഫിനാലെയില്‍ മാറ്റുരക്കുക. 56 ഇനങ്ങളിലായി എണ്ണായിരത്തി അഞ്ഞൂറ് വിദ്യാര്‍ത്ഥികളാണ് ദര്‍സ് തലത്തില്‍ മല്‍സരത്തില്‍ പങ്കെടുത്തത്.
    ഇന്ന് (ചൊവ്വ) വൈകിട്ട് 7 മണിക്ക് ഫെസ്റ്റ് ഫിനാലെയുടെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വ്വഹിക്കും. പി. കുഞ്ഞാണി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഹംസ ഫൈസി ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, സി.കെ മൊയ്തീന്‍ ഫൈസി മേല്‍മുറി പ്രസംഗിക്കും.

ബാറ്റില്‍ ഫീല്‍ഡ് രാത്രി 8ന്
ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥി സംഘടന സജ്ദ അഞ്ച് മേഖലകളിലായി നടത്തിയ ബാറ്റില്‍ ഫീല്‍ഡ് ക്വിസ് പ്രോഗ്രാമിന്റെ സമാപന പരിപാടി രാത്രി 8 മണിക്ക്  ജാമിഅഃ കാമ്പസില്‍ നടക്കും. സാദിഖ് ഫൈസി നേതൃത്വം നല്‍കും

ജാമിഅഃ സമ്മേളനം തല്‍സമയം സംപ്രേഷണം ചെയ്യും
ജാമിഅഃ സമ്മേളന ദൃശ്യങ്ങള്‍ ദര്‍ശന ടി.വി, സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ്സ് റൂം, എസ്.കെ.ഐസി.ആര്‍ മൊബൈല്‍ ടിവി, എസ്. കെ.ഐ.സി.ആര്‍ റേഡിയോ എന്നിവയിലും  www.jamianooriya.org വെബ്‌സൈറ്റിലും തല്‍സമയം സംപ്രേഷണം ചെയ്യും.

 

Related Articles