Current Date

Search
Close this search box.
Search
Close this search box.

ഫാസിസ്റ്റ് കാലത്ത് എഴുതാനും വായിക്കാനും അവസരങ്ങള്‍ സ്രഷ്ടിക്കുക: സി കെ നജീബ്

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം കെ.ഐ.ജി ആക്ടിംഗ് പ്രസിഡന്റ് കെ.എ സുബൈര്‍ മലയാളം കുവൈത്ത് ജനറല്‍ കണ്‍വീനര്‍ ബര്‍ഗുമന്‍ തോമസ്സിനു അംഗത്വ ഫോം വിതരണം ചെയ്തു നിര്‍വഹിച്ചു. നോവല്‍, കഥകള്‍, ചരിത്രം, പഠനം തുടങ്ങി ഇരുപതോളം കാറ്റഗറികളിലായി ഇരുനൂറ്റിയമ്പതോളം പ്രശസ്ത എഴുത്തുകാരുടെ അരുനൂറിലതികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പബ്ലിക് ലൈബ്രറി ആഴ്ചയില്‍ വ്യാഴം, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ വൈകീട്ട് 6 മണി മുതല്‍ 9 മണിവരെ ആയിരിക്കും പ്രവര്‍ത്തിക്കുക. ഒരു ദിനാര്‍ വാര്‍ഷിക വരിസംഖ്യ അടച്ച് കുവൈത്തിലെ ഏതൊരു മലയാളിക്കും ലൈബ്രറിയില്‍ അംഗങ്ങള്‍ ആവാം.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക സംഗമത്തില്‍ ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും എന്ന തലകെട്ടില്‍ ചര്‍ച്ച നടന്നു. ഫാസിസ്റ്റ് കാലത്ത് എഴുതാനും വായിക്കാനും പഠിക്കാനുമുള്ള അവസരങ്ങള്‍ ധാരാളമായി ഉണ്ടാക്കിയെടുക്കണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ യൂത്ത് ഇന്ത്യ പ്രസിടണ്ട് സി.കെ. നജീബ് അഭിപ്രായപ്പെട്ടു. ഹൈന്ദവ പുരാണങ്ങള്‍ പ്രധാനമായും സാഹിത്യത്തെയും കലയെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെങ്കിലും അതിന്റെ വക്താക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ തന്നെ എഴുത്തിനെയും എഴുത്തുകാരെയും തങ്ങള്‍ക്കെതിരാണെന്ന കാരണത്താല്‍ നിഷ്‌കരുണം വെട്ടയാടിക്കൊണ്ടിരിക്കുന്നത് വിരോധാഭാസമാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ വിഷയമാവതരിപ്പിച്ചുകൊണ്ട് യൂത്ത് ഇന്ത്യ വൈസ് പ്രസിടണ്ട് മുഹമ്മദ് ഹാറൂണ്‍ സംസാരിച്ചു. തുടര്‍ന്നു കുവൈത്തിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമായ കെ.എ സുബൈര്‍, സാം പൈനുംമൂട്, ബര്‍ഗുമന്‍ തോമസ്, നജീബ് മൂടാടി, പ്രേമന്‍ ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയുടെ ഉപസംഹാരം നിര്‍വഹിച്ചുകൊണ്ട് പി.പി അബ്ദുല്‍ റസാക്ക് സംസാരിച്ചു. യൂത്ത് ഇന്ത്യ ജനറല്‍സെക്രട്ടറി ഷാഫി കൊയമ്മ സ്വാഗതവും സികെ നജീബ് നന്ദിയും പറഞ്ഞു.

Related Articles