Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനെതിരെയുള്ള യു.എസിന്റെ തീരുമാനം യു.എന്‍ തള്ളി

ന്യൂയോര്‍ക്ക്: യു.എന്‍ സുരക്ഷ സമിതിയില്‍ ഫലസ്തീനികളുടെ സംരക്ഷണത്തിനായുള്ള പ്രമേയത്തെ എതിര്‍ത്ത യു.എസിന്റെ തീരുമാനം യു.എന്‍ തള്ളി. ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിനും ഇസ്രായേല്‍ കുടിയേറ്റത്തിനുമെതിരെ കുവൈത്ത് ആണ് യു.എന്‍ സുരക്ഷ സമിതിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പ്രമേയത്തെ എതിര്‍ത്തു കൊണ്ട് വീറ്റോ രാജ്യമായ അമേരിക്ക രംഗത്തു വരികയായിരുന്നു. യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലിയാണ് പ്രമേയത്തെ എതിര്‍ത്തത്. എന്നാല്‍ യു.എസിന്റെ തീരുമാനത്തെ മറ്റു അംഗ രാജ്യങ്ങളെല്ലാം എതിര്‍ത്തതോടെ യു.എന്നില്‍ അമേരിക്ക ഒറ്റപ്പെട്ടു.

ഗസ്സ മുനമ്പിലെ ആക്രമണങ്ങള്‍ക്ക് കാരണം ഹമാസ് ആണെന്ന നിലപാടായിരുന്നു അമേരിക്ക യു.എന്നില്‍ സ്വീകരിച്ചത്. ഈ നിലപാടിനെയാണ് യു.എന്‍ ശക്തമായി എതിര്‍ത്തത്.

കുവൈത്തിന്റെ പ്രമേയത്തെ വീറ്റോ രാജ്യങ്ങളായ റഷ്യയും ഫ്രാന്‍സും അനുകൂലിച്ചപ്പോള്‍ ബ്രിട്ടന്‍,പോളണ്ട്,നെതര്‍ലാന്റ്, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബാക്കി യു.എന്‍ അംഗ രാജ്യങ്ങളെല്ലാം പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ അമേരിക്ക മാത്രമാണ് എതിര്‍പ്പറിയിച്ചത്.

ഗസ്സ മുനമ്പിലടക്കം ഫലസ്തീനിലെ സാധാരണ ജനങ്ങളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര തലത്തില്‍ പരിഗണന നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് കുവൈത്ത് അവതരിപ്പിച്ച പ്രമേയത്തിലുള്ളത്. നടപടി ഏകപക്ഷീയമാണെന്നായിരുന്നു യു.എസിന്റെ വാദം.

 

Related Articles