Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ തുനീഷ്യയില്‍ പ്രതിഷേധ റാലി

തൂനിസ്: ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരെ തുനീഷ്യന്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധ സംഗമം നടത്തി. തുനീഷ്യയിലെ 12 പാര്‍ട്ടികളും എന്‍.ജി.ഒകളും സംയുക്തമായാണ് ഞായറാഴ്ച തലസ്ഥാന നഗരിയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

ജറൂസലം തന്നെയാണ് ഫലസ്തീന്റെ ശാശ്വതമായ തലസ്ഥാനമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇസ്രായേലിന്റെ കടന്നുകടയറ്റത്തിനെതിരെയും ക്രിമിനല്‍വല്‍ക്കരണത്തിനെതിരെയും ദേശീയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.

തുനീഷ്യയിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. ഇബ്‌നു ഖല്‍ദൂന്‍ പ്രതിമിക്കു മുന്‍പില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ഏറെ നേരം അവിടെ നിന്നു പ്രതിഷേധിച്ചു. ഇസ്രായേലിന്റെ മനുഷ്യത്വ വിരുദ്ധ നടപടിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. തുനീഷ്യയുടെയും ഫലസ്തീന്റെയും പതാക വഹിച്ചായിരുന്നു റാലി. തുനീഷ്യയുടെയും ഫലസ്തീന്റെയും ജറൂസലേമിന്റെയും യാഥാര്‍ത്ഥ്യങ്ങളെ ഭദ്രമാക്കാന്‍ തങ്ങള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ദേശീയ കോര്‍ഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു.

 

 

Related Articles