Current Date

Search
Close this search box.
Search
Close this search box.

ഫത്ഹുല്ല ഗുലന്‍ ഐഎസിനേക്കാള്‍ അപകടകാരി: വലീദ് ബിന്‍ തലാല്‍

അങ്കാറ: അമേരിക്കയില്‍ കഴിയുന്ന തുര്‍ക്കി വിമത നേതാവ് ഫത്ഹുല്ല ഗുലന്‍ ഐഎസിനേക്കാള്‍ അപകടകാരിയാണെന്ന് പ്രമുഖ സൗദി കോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. ‘ഹുര്‍റിയത്ത്’ തുര്‍ക്കി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. നേരത്തെ അന്റാലിയ സന്ദര്‍ശിക്കാനായിരുന്നു താന്‍ ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ മനസ്സ് നേരിട്ട് തുര്‍ക്കിയിലേക്ക് പോകാനാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഫത്ഹുല്ല ഗുലന്റെ പ്രസ്താനത്തിനെതിരാണ് ഞങ്ങള്‍. എന്റെ അഭിപ്രായത്തില്‍ ഐഎസിനേക്കാള്‍ അപകടകാരിയാണ് അദ്ദേഹമെന്നും വ്യക്തമായി തലാല്‍ രാജകുമാരന്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുള്ള പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എര്‍ദോഗാന്‍ മുഴുവന്‍ ഇസ്‌ലാമിക ലോകത്തിന്റെയും സുഹൃത്താണെന്നത് പോലെ എന്റെ സുഹൃത്തും ആധുനിക തുര്‍ക്കിയുടെ സ്ഥാപകനുമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഇസ്‌ലാമിന്റെ മിതനിലപാടിനെയാണ് തുര്‍ക്കി പ്രതിനിധീകരിക്കുന്നതെന്നും അതുകൊണ്ടാണ് എന്റെ വ്യക്തിപരമായ സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ പ്രഖ്യാപിക്കുന്നതിന് താന്‍ വന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ താന്‍ രണ്ടു തവണ പാപ്പരാകുന്നതില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നും നന്ദിയില്ലാത്ത ചീത്ത വ്യക്തിത്വമാണ് അദ്ദേഹമെന്നും തലാല്‍ പറഞ്ഞതായി മിഡിലീസ്റ്റ് മോണിറ്റര്‍ റിപോര്‍ട്ട് ചെയ്യുന്നു.

Related Articles