Current Date

Search
Close this search box.
Search
Close this search box.

പൊതുശത്രുവിനെതിരെ തുര്‍ക്കി സൈനികര്‍ക്കൊപ്പം നാം അണിനിരക്കേണ്ടതുണ്ട്: മാറ്റിസ്

വാഷിംഗ്ടണ്‍: പൊതു ശത്രുവിനെ നേരിടുന്നതില്‍ തുര്‍ക്കി സൈനികര്‍ക്കൊപ്പം നിലയുറപ്പിക്കാന്‍ തന്റെ രാജ്യം ശ്രമിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. ഫ്‌ളോറിഡയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പായിട്ടാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. നാറ്റോ സഖ്യത്തിലെ നമ്മുടെ കൂട്ടാളിയാണ് തുര്‍ക്കി. അവരുമായി ആഴത്തിലുള്ള ബന്ധവും സഹകരണവും നാം കാത്തുസൂക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്ത നയതന്ത്ര രംഗത്തെ അസ്വാരസ്യങ്ങള്‍ സൈന്യങ്ങളുടെ സഹകരണത്തെയോ പ്രവര്‍ത്തനത്തെയോ ബാധിച്ചിട്ടില്ലെന്നും മാറ്റിസ് വ്യക്തമാക്കി.
തുര്‍ക്കിയുടെ അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍ ‘കുടിയേറ്റക്കാര്‍’ക്ക് ഒഴികെയുള്ള വിസാ സേവനങ്ങള്‍ നിര്‍ത്തിവെച്ചു കൊണ്ട് അങ്കാറയിലെ അമേരിക്കന്‍ എംബസി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തത്. സമാനമായ രീതില്‍ അമേരിക്കയില്‍ വിസാ നടപടികള്‍ നിര്‍ത്തി വെച്ചാണ് തുര്‍ക്കി ഇതിനോട് പ്രതികരിച്ചത്. ഇസ്തംബൂളിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ മതീന്‍ ടോപസിനെ ചാരപ്രവര്‍ത്തനം ആരോപിച്ച് തുര്‍ക്കി അറസ്റ്റ് ചെയ്തതായിരുന്നു സംഭവങ്ങളുടെ തുടക്കം.

Related Articles