Current Date

Search
Close this search box.
Search
Close this search box.

നജീബിനും കുടുംബത്തിനും നീതി ലഭ്യമാക്കണം: ഇറോം ശര്‍മിള

പാലക്കാട്: നജീബിനും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ ഭരണകൂടം ഇടപെടണമെന്ന് മണിപ്പൂരിലെ സമര നായിക ഇറോം ശര്‍മിള ആവശ്യപ്പെട്ടു. നജീബിനു നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് എസ്.ഐ.ഒ ദേശീയ ന്യൂനപക്ഷ കമ്മീഷനയക്കുന്ന നിവേദനത്തില്‍ ഒപ്പ് വെച്ച് സംസാരിക്കുകയായിരുന്നു അവര്‍. ക്യാമ്പസുകളും സര്‍വകലാശാലകളും സമൂഹത്തിന്റെ ആശയ കൈമാറ്റങ്ങള്‍ക്കുള്ള വേദികളാകണം. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടാകുന്ന അനീതികളെ ഗൗരവകരമായി തന്നെ കാണണമെന്നും അത്തരം അനീതികള്‍ ഇല്ലാതാക്കാന്‍ യോജിച്ച ശ്രമങ്ങള്‍ ഉണ്ടാകണെമെന്നും അവര്‍ ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ശാന്തിഗ്രാമില്‍ വിശ്രമത്തില്‍ കഴിയുന്ന ഇറോ ശര്‍മിളയെ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. അഫ്‌സ്പ അടക്കമുള്ള നിയമങ്ങള്‍ക്കെതിരെ ഇറോം നടത്തുന്ന പോരാട്ടങ്ങള്‍ തുടരുണമെന്നും കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും എസ്.ഐ.ഒ വിന്റെയും പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി അറിയിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മാരായ അംജദ് അലി, മുജീബുറഹ്മാന്‍, എസ്.ഐ.ഒ പാലക്കാട് ജില്ലാ പ്രസിഡന്റ് ഫാസില്‍ എന്നിവര്‍ അനുഗമിച്ചു.

Related Articles