Current Date

Search
Close this search box.
Search
Close this search box.

തവക്കുല്‍ കര്‍മാന്‍ തുര്‍ക്കി സന്ദര്‍ശിച്ചു

അങ്കാറ: തുര്‍ക്കി സന്ദര്‍ശിച്ച നോബല്‍ ജേതാവും യമന്‍ മാധ്യമ പ്രവര്‍ത്തകയുമായ തവര്‍ക്കുര്‍ കര്‍മാനെ തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂദ് ജാവേഷ് ഓഗ്‌ലു അങ്കാറയിലെ ആസ്ഥാനത്ത് സ്വീകരിച്ചു. രാജ്യത്തുണ്ടായ അട്ടിമറി ശ്രമത്തെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും അവര്‍ക്ക് വിദേശകാര്യ മന്ത്രി വിശദീകരിച്ചു കൊടുത്തിട്ടുണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അട്ടിമറിക്കെതിരായ നിലപാട് സ്വീകരിക്കുകയും ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി തുര്‍ക്കി ജനതക്കൊപ്പം നിലകൊള്ളുകയും ചെയ്ത കര്‍മാന് ജാവേഷ് ഓഗ്‌ലു നന്ദിയറിയിച്ചു.
സ്ത്രീകളുടെ സുരക്ഷക്കും സമാധാനം സ്ഥാപിക്കുന്നതില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കര്‍മാന്‍ നടത്തിയ സമാധാനപരമായ പോരാട്ടങ്ങള്‍ പരിഗണിച്ചാണ് 2011ല്‍ സമാധാനത്തിനുള്ള നോബലിന് അവര്‍ തെരെഞ്ഞെടുക്കപ്പെട്ടത്. Women Journalists Without Chains (WJWC) എന്ന സംഘടനയുടെ അധ്യക്ഷയാണ് കര്‍മാന്‍.

Related Articles