Current Date

Search
Close this search box.
Search
Close this search box.

ഡോ.അബ്ദുസ്സലാം അഹ്മദ് തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു

പെരിന്തല്‍മണ്ണ : നവംബര്‍ 24, 25, 26 തിയ്യതികളില്‍ തുര്‍ക്കിയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശാന്തപുരം അല്‍ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് യാത്ര തിരിച്ചു. ഇസ്തംബൂളിലെ മര്‍മര യൂനിവേഴ്‌സിറ്റിയാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. സമ്മേളനത്തില്‍ ‘ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഭാവി സാധ്യതകള്‍ ‘ എന്ന വിഷയത്തില്‍ അദ്ദേഹം പേപ്പര്‍ അവതരിപ്പിക്കും. ‘ഖുര്‍ആന്‍ പഠന – ഗവേഷണങ്ങള്‍; അറബ് ലോകത്തും യൂറോപ്പിലും ‘ എന്ന തലക്കെട്ടില്‍ നടക്കുന്ന മറ്റൊരു പ്രധാന സെഷനില്‍ അദ്ദേഹം മുഖ്യാതിഥിയായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭ പണ്ഡിതരും നേതാക്കന്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

Related Articles