Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ അഭയാര്‍ഥി വിരുദ്ധ തീരുമാനത്തിനെതിരെ ഫേസ്ബുക്ക് സ്ഥാപകനും

കാലിഫോര്‍ണിയ: അമേരിക്കയിലേക്കുള്ള കുടിയേറ്റ നിയന്ത്രിക്കുന്നതിന് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നടപടികളെ എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും. ജര്‍മനി, ഓസ്ട്രിയ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയവരാണ് തന്റെ പൂര്‍വപിതാക്കളെന്നതില്‍ താന്‍ അഭിമാനിക്കുന്നതായി സുക്കര്‍ബര്‍ഗ് പറഞ്ഞു. തന്റെ ഭാര്യയുടെ പിതാക്കള്‍ ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും കുടിയേറിയവരാണെന്നും കുടിയേറ്റക്കാരുടെ ഒരു സമൂഹമാണ് അമേരിക്കന്‍ ഐക്യനാടുകള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
അഭയാര്‍ഥി വിഷയത്തില്‍ ട്രംപ് സ്വീകരിച്ച നടപടികള്‍ ഉത്കണ്ഠാജനകമാണ്. അമേരിക്കന്‍ ഐക്യനാടുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് യഥാര്‍ഥത്തില്‍ അതിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്ക് മേല്‍ മാത്രം നിയമം നടപ്പാക്കി കൊണ്ടായിരിക്കണം. അവരല്ലാത്തവര്‍ കൂടി ഉന്നംവെക്കപ്പെടുന്നതിലൂടെ അമേരിക്കക്കാരുടെ സുരക്ഷിതത്വം കുറയുകയാണ്. എന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. അമേരിക്ക അതിന്റെ കവാടങ്ങള്‍ അഭയാര്‍ഥികള്‍ക്ക് മുമ്പില്‍ തുറന്നുവെക്കണമെന്നും അവര്‍ സഹായം ആവശ്യമുള്ളവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലോകത്തിലെ ഏറ്റവും നല്ലവരും ബുദ്ധിമാന്‍മാരുമായവര്‍ക്ക് അമേരിക്കന്‍ മണ്ണില്‍ ഇടം നല്‍കുന്നതിലൂടെ മുഴുവന്‍ അമേരിക്കകാര്‍ക്കുമാണ് അതിന്റെ ഫലം ലഭിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles