Current Date

Search
Close this search box.
Search
Close this search box.

ജര്‍മനിയില്‍ സര്‍ക്കാര്‍ ജീവനക്കാരികള്‍ നിഖാബ് ധരിക്കുന്നതിന് വിലക്ക്

ബര്‍ലിന്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥകളായിട്ടുള്ളവര്‍ നിഖാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. ഒരു ദശലക്ഷത്തിലേറെ വരുന്ന അഭയാര്‍ഥികള്‍ -അവരില്‍ ഏറെയും മുസ്‌ലിംകളാണ്- ജര്‍മന്‍ സമൂഹവുമായി ഇടകലരുന്നത് സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജഡ്ജിമാരും സൈനികരുമായിട്ടുള്ളവര്‍ ജോലി സമയത്ത് തങ്ങളുടെ മുഖം പൂര്‍ണമായും വെളിപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്. അതേസമയം പൊതുസ്ഥലങ്ങളില്‍ നിഖാബ് ഉപയോഗിക്കുന്നതിന് നിയമം വിലക്കേര്‍പ്പെടുത്തുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത സ്ത്രീകള്‍ളോട് അനിവാര്യമായ സാഹചര്യങ്ങളില്‍ നിഖാബ് മാറ്റാന്‍ ആവശ്യപ്പെടാന്‍ അധികൃകര്‍ക്ക് നിയമം അനുവാദം നല്‍കുന്നുമുണ്ട്.
നിഖാബ് നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ഫെഡറല്‍ തെരെഞ്ഞെടുപ്പിന്റെ അഞ്ച് മാസം മുമ്പ് കഴിഞ്ഞ ഡിസംബറില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടിരുന്നു. കടുത്ത അഭയാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിച്ച ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു തെരെഞ്ഞെടുപ്പ് ഫലം. മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് ലഭിച്ച പിന്തുണയില്‍ വന്‍ കുറവ് വരികയും ചെയ്തു.

Related Articles