Current Date

Search
Close this search box.
Search
Close this search box.

ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കാണ് പ്രദേശം സാക്ഷ്യം വഹിക്കുന്നത്: അല്‍അബാദി

ബാഗ്ദാദ്: അപകടകരവും അംഗീകരിക്കാനാവാത്തതുമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കാണ് മിഡിലീസ്റ്റ് സാക്ഷ്യം വഹിക്കുന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി. പ്രദേശത്തെ മുഴുവന്‍ ജനതകളെയും അത് ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിശിഷ്യാ ലബനാനിലെയും സിറിയയിലെയും യമനിലെയും സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് സംഭാഷണങ്ങള്‍ നടത്താന്‍ വിദേശകാര്യ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങള്‍ക്കും പലായനങ്ങള്‍ക്കും വഴിതുറക്കുന്ന ഭീകരസംഘങ്ങള്‍ ജന്മമെടുക്കുന്നതിലെ അപകടകരമായ ഈ അവസ്ഥ കാരണമാകും. പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ പങ്ക് വഹിക്കാന്‍ ഇറാഖ് തയ്യാറാണ്. എന്നും ചൊവ്വാഴ്ച്ച നടത്തിയ പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഭീകരാക്രമണത്തിന് വിധേയമാകുമ്പോള്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് പ്രദേശത്തെ ഏതെങ്കിലും രാഷ്ട്രങ്ങള്‍ കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles