Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ യൂറോപിന്റെ സാംസ്‌കാരിക സഹവര്‍ത്തിത്തം മാതൃകയാക്കണം: സമി യൂസുഫ്

സ്‌കോപിയെ: കിഴക്കന്‍ യൂറോപ്പില്‍ നിലനില്‍ക്കുന്ന വിവിധ സംസ്‌കാരങ്ങള്‍ക്കും മതങ്ങള്‍ക്കുമിടയിലെ സഹവര്‍ത്തിത്തെ പ്രശംസിച്ച് ലോകപ്രശസ്ത സംഗീതജ്ഞന്‍ സമി യൂസുഫ്. മാസിഡോണിയന്‍ തലസ്ഥാനമായ സ്‌കോപിയെയില്‍ ഒരു പരിപാടിക്കെത്തിയ അദ്ദേഹം അനദോലു ന്യൂസിന് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
പടിഞ്ഞാറന്‍ യൂറോപ്പ് കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്. സംസ്‌കാരങ്ങളുടെ കൂടിക്കലരലും വിവിധ വംശങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും മതങ്ങള്‍ക്കും ഇടയിലെ പരസ്പര ആദരവിലധിഷ്ഠിതമായ സഹവര്‍ത്തിത്തവും അക്കൂട്ടത്തില്‍ പെട്ടവയാണ്. ബാള്‍ക്കന്‍ ഭാഷയില്‍ പാടുന്നുണ്ടെന്നും സ്രെബ്രനിക്ക കൂട്ടകശാപ്പിനെ കുറിച്ച Never Forget എന്ന ഗാനം അതിലുണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2007ല്‍ അദ്ദേഹം ബോസ്‌നിയന്‍ തലസ്ഥാനമായ സരയാവോയില്‍ ബോസ്‌നിയന്‍ ഭാഷയില്‍ പാടിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്യന്‍ ഭൂഖണ്ഡം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് സ്രെബ്രനിക കൂട്ടക്കശാപ്പ്. എട്ട് ലക്ഷത്തോളം മുസ്‌ലിംകളാണ് അതില്‍ കൊല്ലപ്പെട്ടത്.

Related Articles