Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ മൂസില്‍ നിവാസികളോട് വീടുപേക്ഷിക്കാന്‍ ഐഎസ് ആജ്ഞ

നീനവി: കിഴക്കന്‍ മൂസിലിലെ ഗ്രാമവാസികളോട് തങ്ങളുടെ അവിടത്തെ വീടുകളുപേക്ഷിച്ച് മൂസില്‍ നഗരകേന്ദ്രത്തിലേക്ക് നീങ്ങാന്‍ ഞായറാഴ്ച്ച ഐഎസ് ആവശ്യപ്പെടുന്നു. ഇറാഖ് സുരക്ഷാവിഭാഗമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കിഴക്കന്‍ മൂസിലി തഹ്‌രീര്‍, മുഹാരിബീന്‍ ഗ്രാമങ്ങളില്‍ നിന്നും ഐഎസ് ആളുകളെ കുടിയിറക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന വിവരം അവിടത്തെ സ്രോതസ്സുകളില്‍ നിന്നും അറിയാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഇറാഖ് ഇന്റലിജന്‍സ് ഓഫീസര്‍ ക്യാപ്റ്റന്‍ മുഹന്നദ് അഹ്മദ് പറഞ്ഞത്. വീടുകളുപേക്ഷിച്ച് മൂസില്‍ നഗരത്തിന്റെ കേന്ദ്രത്തിലേക്ക് പോകാന്‍ ഒരു ദിവസത്തെ അവധിയാണ് ഗ്രാമവാസികള്‍ക്ക് ഐഎസ് നല്‍കിയിരിക്കുന്നത്. അത് അനുസരിക്കാത്തവരെ സ്ത്രീകളാണെങ്കിലും അറസ്റ്റ് ചെയ്യുമെന്നും ഐഎസ് താക്കീത് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു ഗ്രാമങ്ങളെയും ഐഎസ് യുദ്ധക്കളമാക്കി മാറ്റുകയാണെന്നും തങ്ങളുടെ പോരാളികള്‍ക്കും മറഞ്ഞിരുന്ന് വെടിവെക്കുന്നവര്‍ക്കും ഉപയോഗിക്കാനായി അവിടത്തെ വീടുകള്‍ ഉപയോഗിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മൂസില്‍ വീണ്ടെടുക്കുന്നതിനുള്ള പോരാട്ടം കഴിഞ്ഞ ഒക്ടോബര്‍ 17നാണ് ആരംഭിച്ചത്.

Related Articles