Current Date

Search
Close this search box.
Search
Close this search box.

ഓസ്‌ഫോജ്‌ന സംഗമവും പണ്ഡിത ദര്‍സ് ഉദ്ഘാടനവും ജനുവരി 5ന്

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌നയുടെ വാര്‍ഷിക സംഗമവും സംഘടയുടെ കീഴില്‍ ആരംഭിക്കുന്ന പണ്ഡിത ദര്‍സിന്റെ ഉദ്ഘാടനവും ജനുവരി 5 വ്യാഴാഴ്ച ഫൈസാബാദില്‍ നടക്കും. സംഗമത്തിന്റെ വിജയത്തിന് വേണ്ടി കേരളത്തിന് പുറമേ ദക്ഷിണ കന്നഡ, കൊടുക്, ലക്ഷദ്വീപ്, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലും വിവിധ ഗള്‍ഫ് നാടുകളിലും പ്രചാരണ കാമ്പയിനുകള്‍ നടന്നു കൊണ്ടിരിക്കുന്നു. മൂന്ന് സെഷനുകളിലായാണ് സംഗമം നടക്കുന്നത്.
കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന പ്രഥമ സെഷനില്‍ ആനുകാലിക കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇസ്‌ലാമിക കര്‍മ്മശാസ്ത്രം സമീപനവും മുന്‍ഗണനാ ക്രമവും എന്ന വിഷയത്തില്‍ നടക്കുന്ന പണ്ഡിത ചര്‍ച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത മുശാവറ മെമ്പര്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാവും. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈതമി, അലവി ഫൈസി കുളപ്പറമ്പ്, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട് ചര്‍ച്ചക്ക് നേതൃത്വം നല്‍കും.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ഓസ്‌ഫോജ്‌ന സെന്‍ട്രല്‍ കൗണ്‍സില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ.വി അബ്ദുറഹ്മാന്‍ ഫൈസി നന്തി, ഹാജി കെ. മമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി പ്രസംഗിക്കും.
വൈകിട്ട് 4.30ന് ജാമിഅഃ നൂരിയ്യയിലെ മസ്ജിദ് റഹ്മാനിയയില്‍ ആരംഭിക്കുന്ന പണ്ഡിത ദര്‍സ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം സാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ഹൈദര്‍ ഫൈസി പനങ്ങാങ്ങര പ്രസംഗിക്കും. ഓസ്‌ഫോജ്‌ന സംഗമം വിജയിപ്പിക്കാന്‍ മുഴുവന്‍ ഫൈസിമാരും മുന്നിട്ടിറങ്ങണമെന്ന് ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.

Related Articles