Current Date

Search
Close this search box.
Search
Close this search box.

ഒരാളെ സ്വന്തം നാട്ടില്‍ നിന്നും കുടിയിറക്കുന്നത് കടുത്ത പാതകം: ഖറദാവി

ദോഹ: ഒരാളെ അയാളുടെ നാട്ടില്‍ നിന്നും കുടിയിറക്കുന്നത് കടുത്ത പാതകവും വലിയ ദുരവസ്ഥയുമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ കാണുന്നതെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ഒരാളെ വധിക്കുന്നതിനോടാണ് ഖുര്‍ആന്‍ അതിനെ താരതമ്യപ്പെടുത്തിയിട്ടുള്ളതെന്നും സൂറത്തുന്നിസാഇലെ 66-ാം സൂക്തം ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മനുഷ്യരെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കുന്നത് ശരീരത്തില്‍ നിന്ന് ജീവനെ പുറത്താക്കുന്നത് പോലെയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. ഇറാഖിലെയും സിറിയയിലെയും കൂട്ടപ്പലായനങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ് ഈ പോസ്റ്റ്.

Related Articles