Current Date

Search
Close this search box.
Search
Close this search box.

ഐക്യരാഷ്ട്രസഭ ഒന്നും ചെയ്യാത്തതിനാലാണ് സിറിയയില്‍ ഇടപെട്ടത്: എര്‍ദോഗാന്‍

ഇസ്തംബൂള്‍: ഐക്യരാഷ്ട്രസഭ ഒന്നും ചെയ്യുന്നില്ലെന്ന് കണ്ടപ്പോഴാണ് ഫ്രീ സിറിയന്‍ ആര്‍മിക്കൊപ്പം ചേര്‍ന്ന് സിറിയയില്‍ ഇടപെടാന്‍ തുര്‍ക്കി തീരുമാനിച്ചതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ‘ഖുദ്‌സും നിലവിലെ വെല്ലുവിളികളും’ എന്ന തലക്കെട്ടില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസദിന്റെ വന്യമായ ഭരണം അവസാനിപ്പിക്കുന്നതിനും മണ്ണിന്റെ യഥാര്‍ഥ അവകാശികളെ സംരക്ഷിച്ച് നീതി സ്ഥാപിക്കുന്നതിനും വേണ്ടിയാണ് തുര്‍ക്കി ഇടപെട്ടത്. സിറിയന്‍ മണ്ണില്‍ തുര്‍ക്കിക്ക് മറ്റ് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയില്‍ കൊല്ലപ്പെട്ട ആറ് ലക്ഷം പേരെ കുറിച്ചാണ് സംസാരം നടക്കുന്നത്. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് ഇരുപത് ലക്ഷത്തോളം പേര്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. സ്ത്രീകളെന്നോ കുട്ടികളെന്നോ വിവേചനമില്ലാതെ കൊലകള്‍ അവിടെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. നീതി സാക്ഷാല്‍കരിക്കാന്‍ ഐക്യരാഷ്ട്രസഭ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ രക്ഷാസമിതിയില്‍ എല്ലാ പ്രദേശങ്ങള്‍ക്കും മതങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണം. നിലവിലെ അവസ്ഥയില്‍ ഐക്യരാഷ്ട്രസഭ നീതി നടപ്പാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നും എര്‍ദോഗാന്‍ കൂട്ടിചേര്‍ത്തു.
അലപ്പോ, തല്‍അഫര്‍, മൂസില്‍ എന്നിവിടങ്ങളിലെ മാനുഷിക ദുരന്തങ്ങളെയും കൂട്ടകൊലകളെയും കുറിച്ച് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം മുന്നറിയിപ്പ് നല്‍കി. സിറിയയില്‍ തുര്‍ക്കി നടത്തിയ ഓപറേഷന്‍ ഐഎസിന് കനത്ത ആഘാതമാണ് ഏര്‍പിച്ചിട്ടുള്ളതെന്നും അത് തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles