Current Date

Search
Close this search box.
Search
Close this search box.

എസ്.വൈ.എസ് സംസ്ഥാന നേതൃക്യാമ്പ് ഇന്നാരംഭിക്കും

കോഴിക്കോട്: പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന നേതൃക്യാമ്പ് ഇന്ന് (17/03/2017- വെള്ളിയാഴ്ച) തുടങ്ങും. വൈകുന്നേരം 4.30 ന് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന ക്യാമ്പ് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതം പറയും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അംഗീകാരപത്രം വിതരണം ചെയ്യും. പി. കുഞ്ഞാണി മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഹാജി.കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, മുന്‍ വിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍. സൂപ്പി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു നടക്കുന്ന ആദര്‍ശ സെമിനാറില്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് വിഷയം അവതരിപ്പിക്കും. സംഘടനാ പാര്‍ലമെന്റ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, കെ.എ. റഹ്മാന്‍ ഫൈസി, റഹ്മത്തുള്ള ഖാസിമി മൂത്തേടം, അലവി ഫൈസി കുളപ്പറമ്പ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിക്കും. 10 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂറോടെ ഒന്നാം ദിവസത്തെ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.
കാലത്ത് 6 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്‌ലിയാരുടെ നസീഹത്തോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമാവും. 8മണിക്ക് ഗ്രൂപ്പ് ചര്‍ച്ച നടക്കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖം പറയും. 9.30 ന് ഗ്രൂപ്പ് ചര്‍ച്ച് അവതരണവും 10 മണിക്ക് ക്രോഡീകരണവും നടക്കും. 10.30 ന് ‘പഠനം’ സെഷനില്‍ വ്യക്തിത്വ വികാസം, മനഃശാസ്ത്ര സമീപനം എന്ന വിഷയത്തില്‍ ജോര്‍ജ് കരണക്കല്‍ കോട്ടയം ക്ലാസെടുക്കും. ഉച്ചക്ക് 12.30 ന് പുതിയ കര്‍മ്മ പദ്ധതി പ്രഖ്യാപനവും സമാപന സന്ദേശവും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 1 മണിക്ക് അവലോകനവും തുടര്‍ന്നു സമാപനവും നടക്കും. സംസ്ഥാന കൗണ്‍സിലര്‍മാരാണ് ക്യാമ്പില്‍ പങ്കെടുക്കുക.

Related Articles