Current Date

Search
Close this search box.
Search
Close this search box.

എം.സി നസീര്‍ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലയുടെ 2017-19 കാലയളവിലേക്കുള്ള പ്രസിഡണ്ടായി എം.സി. നസീറിനെയും സെക്രട്ടറിയായി സി.എച്ച്. ബഷീറിനെയും തെരഞ്ഞെടുത്തു.  പി.കെ. ഹബീബ് ജഹാന്‍, സി.ടി. മുസ്തഫാ ഹുസൈന്‍, ഡോ. അബ്ദുന്നാസര്‍ കുരിക്കള്‍ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. മറ്റു ഭാരവാഹികള്‍: സലീം മമ്പാട്, ടി. അലി (സംഘടനാ സെക്രട്ടറിമാര്‍), കെ.സി. ഹസന്‍ (ദഅ്‌വ), കെ. അബ്ദുറഹീം (സേവനം), ഒ.പി. അസൈനാര്‍ (ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), ബി. അബ്ബാസലി (മലര്‍വാടി), എം. ഉമര്‍ (ടീന്‍ഇന്ത്യ), എന്‍.കെ. സദ്‌റുദ്ദീന്‍ (പബ്ലിക് റിലേഷന്‍), മീരാന്‍ അലി (മീഡിയ), നാസര്‍ ചെറുകര (സോഷ്യല്‍ മീഡിയ), പി.കെ. മഅ്‌റൂഫ് (അസി. സെക്രട്ടറി, ഫൈനാന്‍സ്), കെ. അബ്ദുറഹ്മാന്‍ (ഡിഎഫ്‌സി).  
ഏരിയാ പ്രസിഡണ്ടുമാരായി വി.കെ. അബ്ദുല്ലത്വീഫ് (ആലത്തിയൂര്‍), കെ. അബ്ദുല്‍ഖാദിര്‍ (അരീക്കോട്), വി.എ. ഹംസ (ചുങ്കത്തറ), മുസ്തഫാ ഹുസൈന്‍ (ദഅ്‌വത്ത് നഗര്‍), എം.വി. മുഹമ്മദ് അശ്‌റഫ് (എടപ്പാള്‍), അബൂബക്കര്‍ കെ.പി. (എടവണ്ണ), പി. അബ്ദുല്‍ ശുക്കൂര്‍ (കാളികാവ്), പി.കെ. അബ്ദുല്‍ ഗഫൂര്‍ (കൊണ്ടോട്ടി), എം.വി. ഫൈസല്‍ (കോട്ടക്കല്‍), എം. മൂസ (മലപ്പുറം), പി.വി. മുഹമ്മദ് (മഞ്ചേരി), എം. മുഹമ്മദലി (മങ്കട), എ. സൈനുദ്ദീന്‍ (മാറഞ്ചേരി), ലിയാഖത്തലി വി.പി. (മേലാറ്റൂര്‍), കെ.പി. അബ്ദുറഹ്മാന്‍ (നിലമ്പൂര്‍), സി. ബഷീര്‍ (പറവണ്ണ), സി. മുഹമ്മദ് കോയ (പരപ്പനങ്ങാടി), കെ.പി. അബൂബക്കര്‍ (പെരിന്തല്‍മണ്ണ), എം. മൊയ്തീന്‍ ബാവ (പൊന്നാനി), അബ്ദുറഷീദ് വി.എം. (പുത്തനത്താണി), വി.പി. മുഹമ്മദ് ശരീഫ് (ശാന്തപുരം), സി. അബ്ദുല്ലത്വീഫ് (താനൂര്‍), പി. അബൂബക്കര്‍ (തിരൂര്‍), നാസര്‍ ചുള്ളിപ്പാറ (തിരൂരങ്ങാടി), ആലിക്കുട്ടി പി.കെ. (യൂനിവേഴ്‌സിറ്റി), മുഹമ്മദ് ഷാഫി സി.പി. (വളാഞ്ചേരി), അബ്ദുല്‍ നാസര്‍ സി. (വള്ളുവമ്പ്രം), ഡോ. എം. കുട്ടി ഹസന്‍ (വാഴക്കാട്), ഇ.വി. അബ്ദുസ്സലാം (വേങ്ങര), ടി. അലി (വണ്ടൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് അമീര്‍ പി. മുജീബുറഹ്മാന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Related Articles