Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയക്കെതിരെ യോജിച്ച നീക്കവുമായി ഉര്‍ദുഗാനും പോപ് ഫ്രാന്‍സിസും

വത്തിക്കാന്‍ സിറ്റി: ഇസ്‌ലാമോഫോബിയക്കെതിരെ യോജിച്ച നീക്കം നടത്താന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ ധാരണയായി.
കഴിഞ്ഞ ദിവസം വത്തിക്കാന്‍ സന്ദര്‍ശിച്ച ഉര്‍ദുഗാന്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇസ്ലാമോഫോബിയയെക്കുറിച്ച് ചര്‍ച്ച നടത്തിയത്. ഇസ്‌ലാമിനെ ഭീകരവാദവുമായി താരതമ്യം ചെയ്യുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ലോകത്തുടനീളം നടക്കുന്നുണ്ടെന്നും അതിനെതിരെ യോജിച്ച നീക്കം നടത്തുമെന്നും ഇരുവരും തമ്മില്‍ ധാരണയിലെത്തി.

ജറൂസലം വിഷയത്തില്‍ യു.എസ് എടുത്ത തീരുമാനം മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ആ തീരുമാനം നടപ്പിലാക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഉര്‍ദുഗാന്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടു. വത്തിക്കാനിലെ പോപിന്റെ അപ്പോസ്തലിക് കൊട്ടാരത്തില്‍ വച്ച് ഇരുവരും ഒന്നിലധികം തവണ ചര്‍ച്ച നടത്തിയതായി ഉര്‍ദുഗാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍,പശ്ചിമേഷ്യയിലെ വികസനം,സിറിയയിലെ പ്രശ്‌നങ്ങള്‍,തീവ്രവാദം തുടങ്ങിയ വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. മുസ്ലിംകള്‍ക്കും ജൂതര്‍ക്കും ക്രൈസ്തവര്‍ക്കും ഒരു പോലെ പുണ്യമായ ജറൂസലേമിന്റെ പദവി സംരക്ഷിക്കുമെന്ന് യു.എന്നിന്റെ തീരുമാനങ്ങളും അന്താരാഷ്ട്ര നിയമങ്ങളും മുന്‍നിര്‍ത്തി ഇരുവരും ഉറപ്പു നല്‍കി. കഴിഞ്ഞ ഡിസംബറില്‍ ജറൂസലേം വിഷയത്തില്‍ ട്രംപിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു പോപ് ഫ്രാന്‍സിസ് മാര്‍പാപ.

 

Related Articles