Current Date

Search
Close this search box.
Search
Close this search box.

ഇസ്മാഈല്‍ ഹനിയ്യ ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍

ഗസ്സ: ഹമാസിന്റെ സ്വദേശത്തും വിദേശത്തുമുള്ള ഘടനകളിലേക്കുള്ള തെരെഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. ഇസ്മാഈല്‍ ഹനിയ്യയുടെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയകാര്യ സമിതിയും കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടു. സ്വദേശത്തും വിദേശത്തുമുള്ള ഹമാസിന്റെ കൂടിയാലോചന സമിതിയിലാണ് തെരെഞ്ഞെടുപ്പുകള്‍ നടന്നത്. മൂസാ അബൂമര്‍സൂഖ്, യഹ്‌യ സിന്‍വാര്‍, സാലിഹ് ആറൂരി, ഖലീല്‍ ഹയ്യ, മുഹമ്മദ് നിസാല്‍, ഇസ്സത്ത് രിശ്ഖ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍.
ജനാധിപത്യത്തിന്റെയും കൂടിയാലോചനയുടെയും മൂല്യങ്ങള്‍ പാലിക്കപ്പെട്ടതായിരുന്നു തെരെഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും എന്ന് പ്രസ്താവന വിവരിച്ചു. വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും വിദേശത്തെയും അധിനിവേശ ജയിലുകളിലെയും ഘടകങ്ങളുടെ ഒത്തൊരുമ പ്രകടമാവുന്നതായിരുന്നു അതെന്നും പ്രസ്താവന സൂചിപ്പിച്ചു. വിമോചനത്തിനും സ്വന്തം മണ്ണിലേക്കുള്ള മടക്കത്തിനുമുള്ള ജനതയുടെ മോഹങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ പുതിയ നേതൃത്വത്തിന് കീഴില്‍ അണിനിരക്കാന്‍ അനുയായികളോട് പ്രസ്താവന ആഹ്വാനം നടത്തുകയും ചെയ്തു. അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സയണിസ്റ്റ് ജയിലര്‍മാര്‍ക്കെതിരെ അന്തസ്സിന്റെ നിരാഹാര സമരം നടത്തുന്ന ഫലസ്തീന്‍ തടവുകാരുടെ പേരില്‍ അഭിമാനം കൊള്ളുന്നതായി വ്യക്തമാക്കിയ പ്രസ്താവന അവരുടെ മോചനം യാഥാര്‍ഥ്യമാവുമെന്നും ആണയിട്ടു.

Related Articles