Current Date

Search
Close this search box.
Search
Close this search box.

ഇറോം ശര്‍മിളക്ക് സോളിഡാരിറ്റി സ്വീകരണം നല്‍കുന്നു

കോഴിക്കോട്: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറാം ശര്‍മിളക്ക് സോളിഡാരിറ്റി സ്വീകരണം നല്‍കുന്നു. മാര്‍ച്ച് 17 വെള്ളി (ഇന്ന്) വൈകുന്നേരം 4.30ന് കെ.പി. കേശവമേനോന്‍ ഹാളില്‍ വെച്ചാണ് പരിപാടി. നജ്മ ബീബി (മണിപ്പൂര്‍), കെ.ഇ.എന്‍, കെ.പി രാമനുണ്ണി, പി. സുരേന്ദ്രന്‍, കെ. അജിത, ഒ. അബ്ദുറഹ്മാന്‍, കല്‍പറ്റ നാരായണന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട നിരാഹാര സമരത്തിലൂടെ ‘അഫ്‌സ്പ’ കരിനിയമത്തിനെതിരെ പോരുതി മണിപ്പൂരിന്റെ ഉരുക്കുവനിതയായി അറിയപ്പെട്ട അവര്‍ കഴിഞ്ഞ മണിപ്പൂര്‍ നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. മുഖ്യമന്ത്രി ഇബോബി സിങിനെതിരെ ഥൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച് അവര്‍ക്ക് 90 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

Related Articles