Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ യാത്രാവിമാനങ്ങള്‍ അസദിന് ആയുധമെത്തിക്കുന്നതായി റിപോര്‍ട്ട്

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ഏവിയേഷന്‍ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ഇറാന്റെ കൊമേഴ്ഷ്യല്‍ വിമാനങ്ങള്‍ സിറിയയിലേക്ക് ആയുധങ്ങളും സൈനികരെയും എത്തിക്കുന്നുണ്ടെന്ന് പ്രമുഖ അമേരിക്കന്‍ നിരീക്ഷകന്‍ ഇമ്മാനുവല്‍ ഒട്ടോലെന്‍ഗി ആരോപിച്ചു. ഈ പ്രവര്‍ത്തനത്തിന് തടയിടാന്‍ ഇറാന് വിമാനങ്ങള്‍ വില്‍ക്കരുതെന്ന് ബോയിംഗ്, എയര്‍ബസ് അടക്കമുള്ള വന്‍ വിമാനകമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിന്റെ മുതിര്‍ന്ന് അംഗമായ ഓട്ടോന്‍ഗി ഫോര്‍ബ്‌സ് മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആണവ ഉടമ്പടിയെ തുടര്‍ന്ന് ഇറാന് മേലുള്ള ഉപരോധം എടുത്തുമാറ്റപ്പെട്ടതാണ് സൈനികേതര ആവശ്യങ്ങള്‍ക്കുള്ള വിമാന ഇടപാടുകള്‍ ഇറാനുമായി നടത്താന്‍ വന്‍കിട വിമാന കമ്പനികള്‍ക്ക് അവസരം ഒരുക്കിയത്.

Related Articles