Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവ ഉടമ്പടി അവസാനിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു: ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ ഉടമ്പടി അവസാനിപ്പിക്കാനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം ആണവ ഉടമ്പടി പാലിക്കുമെന്നും അത് പ്രായോഗികമായി നടപ്പാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബ്രിട്ടനും ഫ്രാന്‍സും ആവര്‍ത്തിച്ചു. ഇരു ഉടമ്പടികളും റദ്ദാക്കാനുള്ള സാധ്യതയുണ്ടെന്നും ആ സാധ്യത ശക്തമാണെന്നുമാണ് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കിയത്. പുതിയ ഘട്ടം കൂടുതല്‍ ക്രിയാത്മകമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറാതിരിക്കേണ്ടത് അനിവാര്യമാണെന്ന അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ നിലപാടിനോട് യോജിക്കുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഈയൊരു വിശ്വാസം പ്രസിഡന്റ് ട്രംപിനും ഉണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം കരാറില്‍ നിന്ന് പിന്‍മാറിയതായി പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. കരാര്‍ കൃത്യതയോടെ നടപ്പാക്കാനാണ് ട്രംപ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്നും അതിലെ ബാലിസ്റ്റിക് മിസൈല്‍ പോലുള്ള വിഷയങ്ങളിലെ ധാരണകളുടെ അഭാവം നികത്താനാണ് അത് താല്‍പര്യപ്പെടുന്നതെന്നും ടില്ലേഴ്‌സണ്‍ വിശദീകരിച്ചു. കരാറില്‍ ഒപ്പുവെച്ച കക്ഷികളുമായി ചര്‍ച്ച ചെയ്ത് അത് പരിഹരിക്കാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles