Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം

തെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും കനക്കുന്നു. സര്‍ക്കാരിനെതിരേ കഴിഞ്ഞ ദിവസങ്ങളിലായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇതിനകം 21 പേരാണ് കൊല്ലപ്പെട്ടത്.

ഇറാനിലെ വിവിധ പ്രവിശ്യകളിലാണ് ഇപ്പോള്‍ പ്രക്ഷോഭം കനത്തത്. പ്രക്ഷോഭക്കാര്‍ക്കു നേരെ പൊലിസ് നടത്തിയ നീക്കത്തിലാണ് 21 പേര്‍ കൊല്ലപ്പെട്ടത്. തലസ്ഥാന നഗരിയായ തെഹ്‌റാനില്‍ കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിട്ടുള്ളത്. ഇവിടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്. അതേസമയം, സര്‍ക്കാരിന് അനുകൂലമായും ഇറാനിലെ വിവിധ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

450ഓളം പേരെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ഇതു വരെയായി പൊലിസ് അറസ്റ്റു ചെയ്തത്. സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭത്തിനു പിന്നില്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. ഇറാന്റെ ശത്രുക്കള്‍ എല്ലാ മാര്‍ഗവുമുപയോഗിച്ച് തങ്ങളെ തകര്‍ക്കാന്‍ വേണ്ടി കൈകോര്‍ത്തിരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക,ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രക്ഷോഭം സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ ക്യാംപയിന്‍ നടക്കുന്നതെന്ന് ഇറാന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് അറിയിച്ചു.

അതേസമയം, ജനാധിപത്യപരമായ സമരങ്ങളെ അംഗീകരിക്കുമെന്നും ജനങ്ങളെ അരക്ഷിതരാക്കുന്നതും ആക്രമണ സ്വഭാവമുള്ളതുമായ പ്രക്ഷോഭങ്ങളെ അംഗീകരിക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.

 

Related Articles