Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ പൊതുസുരക്ഷ ശക്തമാക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: മൊസൂളില്‍ നിന്നും ഐ.എസ് തീവ്രവാദികളെ തുരത്തിയതിനു പിന്നാലെ ഇറാഖിലെ പൊതുസുരക്ഷ ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇറാഖിലെ ക്ഷണിക്കപ്പെട്ട അതിഥികളായ ഞങ്ങള്‍ പൊലിസിങ്ങ് കൂടിതല്‍ ശക്തമാക്കാനും അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കാനും സൈനിക ശേഷി വര്‍ധിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഇറാഖിലെ സംയുക്ത സൈനിക വക്താവ് അറിയിച്ചു.

നേരത്തെയുള്ള വിജയത്തിന്റെ ഗതി നിലനിര്‍ത്തേണ്ടതുണ്ട്. ഇപ്പോഴും ഭാവിയിലും ഐ.എസിനെ നേരിടാനുള്ള ഇറാഖിന്റെ സുരക്ഷ സൈന്യത്തിന്റെ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് അധികൃതര്‍ ഇക്കാര്യമറിയിച്ചത്.

ബഗ്ദാദില്‍ നിന്നും മൊസൂളില്‍ നിന്നും ഐ.എസിനെ തുരത്തിയതിനു ശേഷം അമേരിക്കയുടെ സൈന്യത്തെ മേഖലയില്‍ നിന്നും ഭാഗികമായി പിന്‍വലിച്ചിരുന്നു. ഇറാഖിലെയും സിറിയയിലെയും 98 ശതമാനവും ഐ.എസിന്റെ ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ചുവെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാല്‍ മേഖലയെ ആക്രമിക്കാനുള്ള മാരകമായ ആയുധങ്ങളും സൈനികശേഷിയും തങ്ങള്‍ക്കിപ്പോഴുമുണ്ടെന്നും വാദിക്കുന്ന ഐ.എസ് പ്രദേശത്ത് ഇപ്പോഴും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

 

Related Articles