Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ അമേരിക്കന്‍ വര്‍ണ വിവേചനത്തിന്റെ തനിയാവര്‍ത്തനം: ഡോ. കാര്‍ലിന്‍ സികോ

കണ്ണൂര്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ ഇന്നും തികഞ്ഞ അവഗണന നേരിടുന്നതായി അമേരിക്കയിലെ ഹാവാര്‍ഡ് യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥിനിയും സ്ത്രീശക്തീകരണ പ്രസ്ഥാനത്തിന്റെ ലോക പ്രശസ്ത അമരക്കാരില്‍ ഒരാളുമായ ഡോ. കാര്‍ലിന്‍ ഗ്രിഫ്ത് സികോ. സാമൂഹിക നീതിയും ലിംഗ സമത്വവും എന്ന വിഷയത്തില്‍ കണ്ണൂര്‍ കൗസര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടത്തിയ എക്‌സ്‌പേര്‍ട്ട് ടോക്ക് ഉദ്ഘ്ടനം ചെയ്തു സംസാരിക്കുകയായിരുന്നു കാര്‍ലിന്‍. ആഫ്രിക്കയില്‍ നിന്നും പിടിച്ചു കൊണ്ടു പോയി അടിമകളാക്കിയവരാണ് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍. ഇവര്‍ ജമൈക്കയിലും മറ്റു വനാന്തരങ്ങളില്‍ താമസിക്കുകയും പിന്നീട് അമേരിക്കക്കാരുടെ അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ പോരാടി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയവരുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെയും അക്രമത്തിന്റെയും തനിയാവര്‍ത്തനമാണ് ഇന്ത്യയില്‍ മുസ്‌ലിങ്ങളും ദളിതരും അനുഭവിക്കുന്നത്. ഹിജാബ് ധരിച്ച സ്ത്രീകള്‍ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ അവഗണിക്കുകയും അക്രമിക്കപ്പെടുകയുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ടി.പി ഇല്യാസ്, വൈസ് പ്രിന്‍സിപ്പല്‍ പിഎം പ്രശാന്തി, എന്‍ മൂസ മാസ്റ്റര്‍, ജൂബൈരിയത്ത്, റഫീന, റിശാദ എന്നിവര്‍ സംസാരിച്ചു.

Related Articles