Current Date

Search
Close this search box.
Search
Close this search box.

അസ്മി; പഠന കിറ്റ് പ്രകാശനം ചെയ്തു

തേത്തിപ്പലം: അസ്മിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലേക്കുള്ള പഠന കിറ്റുകള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഖിദ്മത്ത് ഇസ്‌ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സയ്യിദ് അനീസ് ജിഫ്രി തങ്ങള്‍ക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. പ്രീപ്രൈമറി ക്ലാസിലെ പീനം എളുപ്പമാക്കുന്നതിനുള്ള മധുരം മലയാളം, അല്‍ റിയാദ് എന്നീ ബുക്കുകള്‍ അടിസ്ഥാനമാക്കിയുള്ള ഫ്‌ലാഷ് കാര്‍ഡും ലെറ്റര്‍ കാര്‍ഡുമാണ് ഈ ആക്ടിവിറ്റി കിറ്റില്‍ അടങ്ങിയിട്ടുള്ളത്. അസ്മിയുടെ ആദ്യ ഘട്ട അധ്യാപക പരിശീലനം പൂര്‍ത്തിയായി. രണ്ടാം ഘട്ട പരിശീലനം ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കും. ചടങ്ങില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,  കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ. അബ്ദുസമദ് പൂക്കോട്ടൂര്‍, പി.വി.മുഹമ്മദ് മൗലവി, അബ്ദുറഹീം ചുഴലി എന്നിവര്‍ സംബന്ധിച്ചു.

Related Articles