Current Date

Search
Close this search box.
Search
Close this search box.

അസദിന് മേലുള്ള നിയന്ത്രണം റഷ്യക്ക് നഷ്ടമായിരിക്കുന്നു: കെറി

ന്യൂയോര്‍ക്ക്: വര്‍ഷങ്ങളായി സിറിയന്‍ ജനതക്കും സന്നദ്ധ സഹായ സംഘങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന ബശ്ശാറുല്‍ അസദിന് മേലുള്ള നിയന്ത്രണം റഷ്യക്ക് നഷ്ടമായിരിക്കുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ച് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് സൗദി ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. സൗദിക്കും അമേരിക്കക്കും ഇടയില്‍ വിവിധ മേഖലകളിലെ സഹകരണം കൂടിക്കാഴ്ച്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്തു. അതുപോലെ മിഡീലീസ്റ്റിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ച്ചയില്‍ വിഷയമാണെന്നും റിപോര്‍ട്ട് വിവരിച്ചു.
കഴിഞ്ഞ ദിവസം സിറിയന്‍ സൈനിക നേതൃത്വം വെടിനിര്‍ത്തല്‍ അവസാനിച്ചതായി നടത്തി പ്രഖ്യാപനത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി വിമര്‍ശനം രേഖപ്പെടുത്തിയിരുന്നു. സിറിയന്‍ സൈന്യം ഇക്കാര്യം ആദ്യമേ വാര്‍ത്താ മാധ്യമങ്ങളോട് പറയുന്നതിന് പകരം കരാറുണ്ടാക്കാന്‍ ചര്‍ച്ചകള്‍ നടത്തിയവരുമായി സംസാരിക്കുകയായിരുന്നു വേണ്ടിയതെന്നും ന്യൂയോര്‍ക്കില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ കെറി പറഞ്ഞു. ചൊവ്വാഴ്ച്ച ആരംഭിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമിതിയില്‍ പങ്കെടുക്കുന്നതിനാണ് അബ്ബാസ് ന്യൂയോര്‍ക്കില്‍ എത്തിയിരിക്കുന്നത്.

Related Articles