Current Date

Search
Close this search box.
Search
Close this search box.

അല്‍ജാമിഅ പ്രവേശന പരീക്ഷ 2017: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ശാന്തപുരം: അല്‍ജാമിഅ അല്‍ ഇസ്‌ലാമിയശാന്തപുരം 2017-2018 പ്രവേശന പരീക്ഷ 2017 ഏപ്രില്‍30 (ഞായര്‍) രാവിലെ10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ അന്നേ ദിവസം വൈകീട്ട് 4.00നും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ മെയ് ഏഴിനുമായിരിക്കും പരീക്ഷകള്‍ നടക്കുക. പത്താം തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി www.aljamia.net/http://aljamia.net/online/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിദ്യാര്‍ഥികള്‍ ഐഡന്റിറ്റികാര്‍ഡും ലഭ്യമായ മറ്റുരേഖകളോടും കൂടി രജിസ്റ്റര്‍ ചെയ്ത സെന്ററുകളില്‍ രക്ഷിതാക്കളോടൊപ്പം നേരിട്ട് ഹാജരാവേണ്ടതാണ്. ഡിഗ്രി ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയും അന്നേദിവസം അതാത് സെന്ററുകളില്‍ വെച്ച് നടക്കുന്നതാണ്.
പാറ്റ്‌ന, കൊല്‍ക്കത്ത, ഗോഹട്ടി, അലഹാബാദ്, യു.പി ഈസ്റ്റ്, യു.പിവെസ്റ്റ്, കര്‍ണാടക, ബാംഗ്ലൂര്‍, മാംഗ്ലൂര്‍, ഹൈദ്രാബാദ്, ഭീവണ്ടി, ചെന്നെ, കേരളം എന്നീ കേന്ദ്രങ്ങള്‍ക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തര്‍ (0097433374276, 0097466650647), കുവൈത്ത് (0096597288809), സൗദിഅറേബ്യ (00966509337826), യു.എ.ഇ (00971566887499), ഒമാന്‍ (0096896397615) എന്നിവിടങ്ങളിലുമാണ് പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. കേരളത്തിലെ സെന്ററുകളും ബന്ധപ്പെടേണ്ട നമ്പറുകളും: അല്‍ജാമിഅ കാമ്പസ്:9946219353, തിരുവനന്തപുരം:9495248431, കണ്ണൂര്‍:9562818019, എറണാകുളം:9809723172.കൂടുതല്‍വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക: 9656612612,[email protected]

Related Articles